HOME
DETAILS

സുതാര്യമല്ലാതെ 'സുതാര്യ കേരളം'; ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട് നാലുമാസം

  
backup
May 29 2016 | 20:05 PM

%e0%b4%b8%e0%b5%81%e0%b4%a4%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b8%e0%b5%81%e0%b4%a4%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af

വിജിന്‍ വിജയപ്പന്‍

കോട്ടയം: മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പദ്ധതി അവതാളത്തില്‍. പരാതി പരിഹാരസെല്ലിലെ കരാര്‍ ജീവനക്കാരുടെ പരാതി ആരു പരിഹരിക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ട് മാസങ്ങള്‍ ആയി. മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തി പലപ്പോഴും ശമ്പളം തടയുന്ന സ്ഥിതിയാണ് ഇവിടെ. പദ്ധതിയുടെ ആരംഭത്തില്‍ തന്നെ ശമ്പളപ്രശ്‌നം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
 നാലുമാസമായി സുതാര്യകേരളം സെല്ലിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ടെന്ന്  ഇവര്‍ തന്നെ വ്യക്തമാക്കുന്നു. മൂന്നു പേര്‍ അടങ്ങുന്ന ജില്ലാ സെല്ലില്‍ ഒരു മാസം ശമ്പളത്തിനായി  24,500 രൂപവേണം. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍- 9,500, ടൈപ്പിസ്റ്റ്-8000, മെസഞ്ചെര്‍-7000 ഈ നിരക്കിലാണ് ശമ്പളം നല്‍കുന്നത്. കണക്കുകള്‍ പ്രകാരം കോ-ഓര്‍ഡിനേറ്റര്‍ക്ക് 38000 രൂപയും ടൈപ്പിസ്റ്റിന് 32000രൂപയും  മെസെഞ്ചറിന് 28000 രൂപയുമാണ് കുടിശികയായി ലഭിക്കാനുള്ളത്.  
 ഇത്തരത്തില്‍ ശമ്പളമില്ലാതെ 42 ജീവനക്കാര്‍ ആണ്  ജില്ലാ സെല്ലുകളില്‍ ജോലിയെടുക്കുന്നത് . നാല്‍പ്പതില്‍പ്പരം ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ടും  കൈമലര്‍ത്തുകയാണ് അധികൃതര്‍.  ഒരു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയിലാണ് ഇവിടെ ജീവനക്കാര്‍ തൊഴില്‍ ചെയ്യുന്നത്.


 സ്ഥിരം ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുമ്പോഴാണ് കരാര്‍ ജീവനക്കാര്‍ ഇത്തരത്തില്‍ ദുരിതം നേരിടേണ്ടി വരുന്നത്. ലക്ഷങ്ങള്‍ മുടക്കി പത്രപരസ്യം നല്‍കിയും പുതിയ ഓഫിസുകള്‍ നിര്‍മിച്ചും എല്ലാ ജില്ലകളിലും ആരംഭിച്ച പദ്ധതിയ്ക്ക് വന്‍ പ്രതികരണം ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ ജീവനക്കാര്‍ നിരാശയിലാണ്. വിവിധ ജില്ലാസെല്ലുകളുടെ പ്രവര്‍ത്തനവും പലപ്പോഴും അവതാളത്തിലാകുന്നുണ്ട്.  ജേര്‍ണലിസത്തില്‍ ഡിപ്ലോമയുള്ളവരെയായിരുന്നു  കോ- ഓര്‍ഡിനേറ്ററായി നിയമിച്ചിരുന്നത്.  സെല്ലിലൂടെ പരിഹരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പി.ആര്‍.ഡിയിലൂടെ മറ്റു മാധ്യമങ്ങള്‍ക്ക് നല്‍കണമെന്നും തുടക്കത്തില്‍ അറിയിപ്പുണ്ടായിരുന്നു. ഇത്തരത്തില്‍ വാര്‍ത്തകള്‍ തയാറാക്കി  നേട്ടങ്ങള്‍ പൊതുജനമധ്യേ എത്തിക്കുവാനായിരുന്നു സര്‍ക്കാര്‍ ശ്രമം.
ഇതിന് വാര്‍ത്തകള്‍ തയാറാക്കി നല്‍കുകയെന്നതായിരുന്നു കോ ഓര്‍ഡിനേറ്റര്‍മാരുടെ ചുമതല. എന്നാല്‍ ഇക്കാര്യത്തില്‍ പല ജില്ലാസെല്ലുകളിലും  തുടക്കം മുതലേ വീഴ്ച സംഭവിച്ചിരുന്നു. പക്ഷേ, ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുവാന്‍ അധികൃതരും തയാറായിരുന്നില്ല. സര്‍ക്കാര്‍ നേട്ടങ്ങളില്‍ ഒന്നായി സുതാര്യ കേരളം പദ്ധതിയെ ഉയര്‍ത്തിക്കാണിക്കുവാന്‍ മാത്രമായിരുന്നു ശ്രമം.
പരാതി നല്‍കിയാല്‍ രണ്ട്  ആഴ്ചയ്ക്കകം  പരാതിക്കാരന് മറുപടി നല്‍കണമെന്നായിരുന്നു വ്യവസ്ഥ. പക്ഷേ, സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹകരണമില്ലായ്മ മൂലം പലപ്പോഴും മറുപടി കൃത്യമായി നല്‍കാന്‍ കഴിയാത്ത സ്ഥിതിയും നിലനില്‍ക്കുന്നുണ്ടെന്ന്  ജീവനക്കാര്‍ പറയുന്നു. പുതിയ  സര്‍ക്കാര്‍  പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുമെന്ന വിശ്വാസത്തിലാണ്  ഇപ്പോള്‍ ജീവനക്കാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

ലബനാനിലെ ഹിസ്‌ബുല്ല ശക്‌തികേന്ദ്രങ്ങളിൽ ഇസ്രാഈൽ ആക്രമണം; 182 പേർ കൊല്ലപ്പെട്ടു, 700 ലേറെ പേർക്ക് പരിക്കേറ്റു

International
  •  3 months ago
No Image

ഓണാവധിക്ക് അടച്ച സ്‌കൂളില്‍ മോഷണം; നഷ്ടപ്പെട്ടത് ഒമ്പത് ലാപ്‌ടോപ്പും കാമറയും; പ്രതികളിലൊരാള്‍ പിടിയില്‍

crime
  •  3 months ago
No Image

തീപിടിത്തത്തിന് സാധ്യത; ഈ പവര്‍ ബാങ്ക് മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് സഊദി

Saudi-arabia
  •  3 months ago
No Image

മലപ്പുറത്ത് എംപോക്‌സ് ക്ലേഡ് 1 ബി സ്ഥിരീകരിച്ചു; അതിവേഗ വ്യാപനമുള്ള വകഭേദം, ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നത് ആദ്യം

Kerala
  •  3 months ago
No Image

ഷാർജയിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നു

uae
  •  3 months ago