HOME
DETAILS

കാലില്‍ വര്‍ണങ്ങള്‍ തീര്‍ക്കുന്ന കുല്‍സു

  
backup
January 28 2018 | 03:01 AM

kalil-varnangal-theerkunna-kulsu

കാലുകള്‍ കൊണ്ട് കടലാസില്‍ വര്‍ണമനോഹര ചിത്രങ്ങള്‍ തീര്‍ക്കുന്ന ഉല്ലു എന്ന കുല്‍സുവിനെ പരിചയപ്പെടാം. പാലക്കാട് ജില്ലയിലെ പുതുക്കോട് ഗ്രാമവാസിയാണ് ഉമ്മുകുല്‍സു. അപ്പക്കാട് മുഹമ്മദ് ഹനീഫയുടെയും ഉമൈബയുടെയും ഇളയ മകള്‍. ജന്മനാല്‍ ഇരു കൈകളുമില്ലാതെ പിറന്ന കുല്‍സുവിന്റെ കാലുകള്‍ക്കു വ്യത്യസ്തമായ ഉയരങ്ങളുമാണുള്ളത്. സ്‌കൂള്‍ ജീവിതത്തില്‍ സഹപാഠികള്‍ക്കിടയിലെ നടത്തം ഒരു പ്രയാസമായി തോന്നിയ നിമിഷം രണ്ടാം ക്ലാസില്‍ തന്നെ പഠിത്തം മതിയാക്കി സ്‌കൂളിനോടു വിട പറഞ്ഞു.

ഉമ്മുകുല്‍സുവിന് ഇപ്പോള്‍ വയസ് 27 കഴിഞ്ഞു. ശരീരത്തിന്റെ അവശതകള്‍ വല്ലാതെ വേദനിപ്പിച്ചപ്പോഴും തോല്‍ക്കാന്‍ മനസില്ലാത്ത ഹൃദയവുമായി ജീവിതനിയോഗങ്ങളോട് പോരടിക്കുകയായിരുന്നു ഇത്രയും കാലം. ഒരിക്കല്‍ ജനന സര്‍ട്ടിഫിക്കറ്റ് അപേക്ഷയ്ക്കായി ബന്ധപ്പെട്ട വകുപ്പില്‍ എത്തിയതായിരുന്നു. അപേക്ഷയില്‍ കുല്‍സു തന്നെ ഒപ്പുവയ്ക്കണമെന്ന് അധികൃതര്‍ വാശി പിടിച്ചു. ഇതോടെ കുല്‍സു ഉമ്മയുടെ കൈയില്‍നിന്നു താഴെയിറങ്ങി തറയില്‍ ഇരുന്നു. പിന്നെ അധികൃതര്‍ വച്ചുനീട്ടിയ കടലാസില്‍ തന്റെ വലതു കാലില്‍ പേന പിടിച്ച് ഒപ്പുചാര്‍ത്തി കൊടുത്തു. ഇത് കുല്‍സുവിന്റെ ജീവിതത്തില്‍ ഒരു നാഴികക്കല്ലായി മാറി.


അവളുടെ മനസിലെ സ്വപ്‌നങ്ങള്‍ക്കു പതിയെ ചിറകു മുളക്കാന്‍ തുടങ്ങി. ചെറുപ്രായത്തില്‍ കണ്ണില്‍ കണ്ട കടലാസു തുണ്ടുകളില്‍ മനസില്‍ പതിഞ്ഞ ചിത്രങ്ങള്‍ കാലുകള്‍ കൊണ്ട് കോറിയിട്ടു. മകളുടെ കഴിവ് തിരിച്ചറിഞ്ഞ പിതാവ് മുഹമ്മദ് ഹനീഫ പിന്നീടങ്ങോട്ട് വിവിധ തരത്തിലുള്ള കളറുകളും പെന്‍സിലും പേനയും വെള്ളക്കടലാസുകളും പതിവായി വാങ്ങിച്ചുനല്‍കി. വരയില്‍ കാലുകള്‍ കൊണ്ട് മാന്ത്രികം തീര്‍ക്കുന്ന ഉല്ലു ഇതിനകം നൂറുകണക്കിനു ചിത്രങ്ങള്‍ക്കു നിറങ്ങള്‍ പകര്‍ന്നിട്ടുണ്ട്. ആകാശവും ഭൂമിയും ജീവജാലങ്ങളും പ്രകൃതിയും ഉള്‍പ്പെടെ നൂറിലധികം ചിത്രങ്ങളാണ് ഈ പെണ്‍കുട്ടി വരച്ചുകൂട്ടിയത്. ചിത്രരചനയില്‍ കാര്യമായ പരിശീലനമൊന്നും നേടാത്ത ഉല്ലുവിന് മൗത്ത് പെയിന്റിങ്ങിന്റെ പ്രാഥമിക പാഠം നല്‍കിയത് ഗ്രീന്‍ പാലിയേറ്റിവ് ചെയര്‍മാന്‍ ജസ്ഫര്‍ ആണ്.


നല്ലൊരു ചിത്രകാരിയായ ഉല്ലു കരകൗശല നിര്‍മാണത്തിലും പിന്നില്ലല്ല. നിരവധി കരകൗശല വസ്തുക്കള്‍ ഇതിനകം നിര്‍മിച്ചിട്ടുണ്ട്. ടി.വി ചാനലുകളിലെ ഷോകളില്‍നിന്നാണ് ഉല്ലു ഇതിനുള്ള ആശയം സ്വായത്തമാക്കിയത്. ചിത്രരചനയ്ക്കും കരകൗശല നിര്‍മാണത്തിനും പുറമെ ഒരു പാട്ടുകാരി കൂടിയാണെന്നു പരിമിതികള്‍ക്കിടയിലും ഈ പെണ്‍കുട്ടി തെളിയിക്കുന്നു. യാത്രകള്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി കൂടിയാണ് ഉല്ലു.


ഉല്ലുവിന്റെ വര്‍ണസ്വപ്‌നങ്ങള്‍ക്കു പ്രചോദനം നല്‍കിയിരുന്ന പിതാവ് മൂന്നു വര്‍ഷം മുന്‍പ് മരണമടഞ്ഞു. പിതാവിന്റെ മരണത്തോടെ നിറം മങ്ങിയ സ്വപ്‌നങ്ങള്‍ക്ക് ഉത്തേജനം നല്‍കി കൂടെനിന്നത് ഉമ്മയും സഹോദരങ്ങളുമാണ്. അയല്‍വാസിയായ കുട്ടശ്ശേരി പട്ടലത്തില്‍ റുഖിയയും ഇവരുടെ മകളും ഗ്രീന്‍ പാലിയേറ്റിവ് അംഗവും പാലക്കാട് അല്‍അമീന്‍ കോളജ് ബി ടെക്ക് വിദ്യാര്‍ഥിനിയുമായ തസ്‌ലീനയും കൂട്ടിനെത്തി. തസ്‌ലീനയും കൂട്ടുകാരും ഗ്രീന്‍ പാലിയേറ്റിവിന്റെ ആഭിമുഖ്യത്തില്‍ ഉല്ലുവിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കാനുള്ള പരിശ്രമത്തിലാണ്.


ജീവിതത്തില്‍ പരാജിതരെന്നു നാം വിധിയെഴുതിയവരുടെ വിജയമാണ് ഉമ്മുകുല്‍സു എന്ന പെണ്‍കുട്ടിയുടെ അസാമാന്യകഴിവിലൂടെ നമ്മള്‍ കാണുന്നത്. ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയിലും ഈ പ്രതിഭ തന്റെ ജീവിതം കൊണ്ട് തെളിയിക്കുന്നു, ലോകത്തോട് ഉറക്കെ വിളിച്ചുപറയുന്നു: എനിക്ക് തോല്‍ക്കാന്‍ മനസില്ലെന്ന്...!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago