മോദിയുടെ ആദ്യ ഫലസ്തീന് സന്ദര്‍ശനം അടുത്തമാസം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം ഫലസ്തീന്, ഒമാന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഒമ്പത് മുതല്‍ 12 വരെയാണ് മോദിയുടെ സന്ദര്‍ശനം. നരേന്ദ്രമോദിയുടെ ആദ്യ ഫലസ്തീന് സന്ദര്‍ശനം കൂടിയാകും ഇത്. പരസ്പര സഹകരണം, നയതന്ത്രബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ നരേന്ദ്രമോദി മൂന്നുരാഷ്ട്രത്തലവന്മാരുമായും ചര്‍ച്ചനടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ദുബൈയില്‍ നടക്കുന്ന ആറാമത് വേള്‍ഡ് ഉച്ചകോടിയെയും നരേന്ദ്രമോദി അഭിസംബോധനചെയ്യും. സന്ദര്‍ശനത്തിനിടെ ദുബൈയിലെയും ഒമാനിലെയും ഇന്ത്യന്‍ സമൂഹവുമായും മോദി സംവദിക്കുന്നുണ്ട്. പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ രണ്ടാമത് യു.എ.ഇ സന്ദര്‍ശനമാണിത്.
ഈ മാസം 14- 19 ദിവസങ്ങളില്‍ ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനു പിന്നാലെയാണ് മോദിയുടെ ഫലസ്തീന് യാത്രയെന്നത് ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."