കാബൂളിലെ സൈനിക അക്കാദമിയില്‍ തീവ്രവാദി ആക്രമണം
കാബൂള്‍: അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂളില്‍ വീണ്ടും തീവ്രവാദി ആക്രമണം. കാബൂളിലെ മാര്‍ഷല്‍ ഫാഹിം സൈനിക അക്കാദമിക്കു സമീപമാണ് വെടിവയ്പ്പും സ്ഫോടനവുമുണ്ടായത്. പ്രാദേശിക സമയം ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സ്ഫോടനമുണ്ടായത്. തുടര്‍ന്ന് മേഖലയിലെ റോഡുകള്‍ സുരക്ഷാസേന അടച്ചു.
പുലര്‍ച്ചെ മുതല്‍ ഒരു മണിക്കൂറോളം പലതവണയായി ഇവിടെനിന്നും സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ അറിയിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടക വസ്തുക്കളുമായെത്തിയ ആംബുലന്‍സ് പൊട്ടിത്തെറിച്ച് നൂറിലധികം പേര് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കാബൂളില്‍ വീണ്ടും ആക്രമണമുണ്ടായത്. ഒരാഴ്ച്ച മുന്‍പ് ആഢംബര ഹോട്ടലിലുണ്ടായ മറ്റൊരാക്രമണത്തില്‍ 22 പേരും കൊല്ലപ്പെട്ടിരുന്നു.
കാബൂളില്‍ അടുത്ത കാലത്തായി നടക്കുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഐ.എസ്, താലിബാന് സംഘടനകളാണ് ഏറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."