HOME
DETAILS
MAL
കൈപ്പത്തി പിന്‍വലിക്കണമെന്ന് ബി.ജെ.പി
backup
January 29 2018 | 18:01 PM
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി പിന്‍വലിക്കണമെന്ന് ബി.ജെ.പി തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്കി.
ബി.ജെ.പി നേതാവ് അശ്വനി ഉപധ്യായയാണ് ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.
തെരഞ്ഞെടുപ്പു ചിഹ്നമായി കൈപ്പത്തി അനുവദിച്ചിരിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്.
കൈപ്പത്തി ശരീരത്തിന്റെ ഘടകമായിരിക്കെ അത് ചിഹ്നമായി ഉപയോഗിക്കരുതെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.
തെരഞ്ഞെടുപ്പു ദിവസം ബൂത്തിന് 100 മീറ്റര്‍ ചുറ്റളവില്‍ ചിഹ്നം പ്രചരിപ്പിക്കരുതെന്ന് തെരഞ്ഞെടുപ്പ് ചട്ടത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും പിന്തുണയ്ക്കുന്നവരും ദുരുപയോഗം ചെയ്യുമെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."