HOME
DETAILS
MAL
സി.പി.ഐ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശനം
backup
January 30 2018 | 02:01 AM
കൊല്ലം: തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് രഹസ്യ അജന്‍ഡയുള്ളതായി സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട നടപടികളില്‍ മുഖ്യമന്ത്രി പരമാവധി കാലതാമസം വരുത്തി. നാളിതുവരെ കേരളം കണ്ടിട്ടില്ലാത്ത അധികാരപ്രമത്തതയും അപ്രമാദിത്വവുമാണ് മുഖ്യമന്ത്രിയില്‍നിന്ന് ഉണ്ടാകുന്നത്. എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി കൈകടത്തുകയാണ്. ഇത് മുന്നണി ഭരണത്തിന് ഭൂഷണമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. വൈദ്യുതിമന്ത്രി എം.എം മണി, ധനമന്ത്രി തോമസ് ഐസക് എന്നിവരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."