HOME
DETAILS
MAL
ഫെമിനിസത്തോട് എതിര്‍പ്പെന്ന് ട്രംപ്
backup
January 30 2018 | 02:01 AM
വാഷിങ്ടണ്‍: എല്ലാ വിഭാഗം മനുഷ്യരെയും ബഹുമാനിക്കുന്നതിനാല്‍ താന്‍ ഫെമിനിസത്തിന് എതിരാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐ.ടി.വി മാധ്യമപ്രവര്‍ത്തകനായ പയര്സ് മോര്‍ഗനുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വേണ്ടി നിലനില്ക്കുന്നയാളാണെന്നും ട്രംപ് പറഞ്ഞു.
ബ്രിട്ടനിലെ തീവ്രവലതുപക്ഷ പാര്‍ട്ടി നേതാവിന്റെ മുസ്ലിം വിരുദ്ധ വിഡിയോ പങ്കുവച്ചതില്‍ മാപ്പ് പറയാന്‍ തയാറായിരുന്നുവെന്നും ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു. പ്രസിഡന്റായ ശേഷം ട്രംപ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കു നല്കിയ ആദ്യ അഭിമുഖമാണിത്. കഴിഞ്ഞ ദിവസം വരെ മുപ്പത് ദശലക്ഷത്തിലധികം പേര് അഭിമുഖം കണ്ടുകഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."