HOME
DETAILS
MAL
റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.എസ് ഇടപെടുന്നതായി ആരോപണം
backup
January 30 2018 | 02:01 AM
മോസ്കോ: അടുത്ത മാര്‍ച്ചില്‍ നടക്കുന്ന റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ അമേരിക്ക ശ്രമം നടത്തുന്നതായി ആരോപണം. റഷ്യന്‍ വൃത്തങ്ങള്‍ തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തങ്ങള്‍ക്കെതിരായ ഉപരോധനീക്കം അടക്കമുള്ള വിവരങ്ങളുമായി പുറത്തുവരാനിരിക്കുന്ന റിപ്പോര്‍ട്ട് അതിന്റെ ഭാഗമാണെന്നും റഷ്യ ആരോപിച്ചു.
രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മറ്റും റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനോടുള്ള അടുത്ത ബന്ധം വെളിപ്പെടുത്തുന്നതാണ് യു.എസ് ട്രഷറിക്കു കീഴില്‍ തയാറാകുന്ന റിപ്പോര്‍ട്ട്. റഷ്യന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് റിപ്പോര്‍ട്ടെന്ന് പുടിന്റെ വക്താവ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."