HOME
DETAILS
MAL
മനുഷ്യനെയും കുരങ്ങിനെയും വച്ച് പുക പരിശോധന; വെട്ടിലായി ഫോക്സ്വാഗന്
backup
January 30 2018 | 02:01 AM
ബെര്‍ലിന്‍: മനുഷ്യനെയും കുരങ്ങിനെയും ഉപയോഗിച്ച് ഡീസല്‍ പരിശോധന നടത്തിയതിന് ലോകത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ ഫോക്സ്വാഗന് വെട്ടില്‍. ആരോപണം കമ്പനി അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്ക് ടൈംസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. കമ്പനി ചുമതലപ്പെടുത്തിയ ഒരു അമേരിക്കന്‍ ഏജന്‍സി 2014ല്‍ 10 കുരങ്ങുകളെ പുക പരിശോധനയ്ക്കായി ഉപയോഗിച്ചെന്ന് പത്രം വെളിപ്പെടുത്തി. ഇത് പ്രമുഖ ജര്‍മന്‍ പത്രമായ 'സൈത്തുങ്ങും' വാര്‍ത്തയാക്കി. കാറിന്റെ പുകക്കുഴലിലൂടെ പുറന്തള്ളുന്ന വിഷാംശം അടങ്ങിയ നൈട്രജന്‍ ഓക്സൈഡുകള്‍ 25ഓളം മനുഷ്യരെ കൊണ്ടും ശ്വസിപ്പിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."