പ്രണയദിനാഘോഷം വ്യത്യസ്തമാക്കാന്‍ ടി.കെ.എം കോളജ് വിദ്യാര്‍ഥികള്‍
കൊല്ലം: ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ മാര്‍ച്ച് 16 മുതല്‍ 19വരെ സംഘടിപ്പിക്കുന്ന 'കോണ്‍ജുറ-17' ദേശീയതല ടെക്‌നോ-കള്‍ച്ചറല്‍ ഇവന്റിന് മുന്നോടിയായി പ്രണയിനികളുടെ ദിനാഘോഷം വൃദ്ധസദനങ്ങളിലെ അച്ഛനമ്മമാര്‍ക്കൊപ്പം സ്‌നേഹം പങ്കുവച്ച് ആഘോഷിക്കാന്‍ തീരുമാനിച്ചു. അഞ്ചാലുംമൂട് ഇഞ്ചവിള വൃദ്ധസദനത്തിലെയും കൊല്ലം മുണ്ടയ്ക്കല്‍ അഗതി മന്ദിരത്തിലെയും അന്തേവാസികളെ കോളജില്‍ എത്തിച്ചാണ് ഇവരുടെ ആഘോഷം.
രണ്ട് സ്ഥാപനങ്ങളിലെയും എല്ലാ വയോധികരെയും കോളജില്‍ കൊണ്ടുവന്ന് ആഘോഷം കെങ്കേമമാക്കാനുള്ള അണിയറ പ്രവര്‍ത്തനത്തിലാണ് വിദ്യാര്‍ഥികള്‍. കോളജിലെ മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും. 14ന് വൈകീട്ട് 4.30മുതല്‍ രാത്രി എട്ടുവരെയാണ് ആഘോഷ പരിപാടികള്‍. ഇതിന്റെ ഭാഗമായി സംഗീത നിശയും മെഴുകുതിരി വെളിച്ചത്തില്‍ അത്താഴ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.
ഇതുകൂടാതെ മലിനപ്പെട്ട് കൊണ്ടിരിക്കുന്ന പരിസ്ഥിതിയെ മാലിന്യമുക്തമാക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ഹരിത കേരളം പദ്ധതിയുമായി സഹകരിച്ച് 19ന് കൊല്ലത്ത് പിറകോട്ട് നടത്തവും സംഘടിപ്പിക്കും. ഗിന്നസ് റിക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള പരിപാടിയാണിത്. വൈകീട്ട് അഞ്ചിന് ബിഷപ്പ് ജെറോം നഗറിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന 'ബാക്കത്തോണില്‍' 1700 പേര്‍ പങ്കെടുക്കും. 1107 പേര്‍ പങ്കെടുത്തതാണ് ബാക്കത്തോണില്‍ നിലവിലെ ഗിന്നസ് റെക്കോര്‍ഡെന്ന് കോളജ് യൂനിയന്‍ ചെയര്‍മാന്‍ എസ്.ജി വിനായക്, മറ്റു ഭാരവാഹികളായ എം. മുഹമ്മദ് ഇജാസ്, ജാസിം അനസ്, സ്റ്റാഫ് കോര്‍ഡിനേറ്റര്‍ അഹമ്മദ് വഹീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."