HOME
DETAILS

പുത്തന്‍വേലിക്കര കുടിവെള്ളക്ഷാമം: എല്‍.ഡി.എഫ് പ്രതിഷേധ സമരം നടത്തി

  
backup
February 12 2017 | 04:02 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86

 

പറവൂര്‍: പുത്തന്‍വേലിക്കരയില്‍ ആഴ്ചകളായി തുടരുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് പുത്തന്‍വേലിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. കണക്കന്‍ കടവ് പാലത്തിനു സമീപം കൂടിയ പ്രതിഷേധ യോഗം എല്‍.ഡി.എഫ് കണ്‍വീനര്‍ ഒ.എസ് ഭാസ്‌ക്കരന്റെ അധ്യക്ഷതയില്‍ മുന്‍ എം.പി കെ ചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു.
കോഴിത്തുരുത്തില്‍ ഉടനെ മണല്‍ ബണ്ട് കെട്ടണമെന്നും തുമ്പൂര്‍ മുഴിയില്‍ നിന്നും കൂടുതല്‍ ജലം തുറന്നുവിട്ട് ചാലക്കുടിയാറിലെ ലവണാംശം ഇല്ലാതാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
പുത്തന്‍വേലിക്കര പഞ്ചായത്തിലെ കുടിവെള്ളം പമ്പ് ചെയ്യുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകളുടെ ചോര്‍ച്ച മൂലം ഓരുവെള്ളം കയറാന്‍ ഇടയായതാണ് പമ്പിങ് നിലച്ചത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ചാലക്കുടിയാറില്‍ നീരൊഴുക്ക് കുറവായതിനാല്‍ ശക്തിയായ വേലിയേറ്റം ഉണ്ടാകുന്നതിനാല്‍ വെള്ളത്തില്‍ ലവണാംശത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതിനാല്‍ കൃഷിനാശവും കുടിവെള്ള ക്ഷാമവും രൂക്ഷമായി തുടരുകയാണ്.
എന്നാല്‍ പഞ്ചായത്ത് ഭരണസമിതി കുടിവെള്ളക്ഷാമം പരിഹരിക്കുന്നകാര്യത്തില്‍ നിസംഗതയും അലംഭാവവും തുടരുന്നതിനാലാണ് പ്രതിഷേധ സമരം സംഘടിപ്പിക്കേണ്ടിവന്നത്.സി പി ഐ സംസ്ഥാന കൗണ്‍സിലംഗം കെ എം ദിനകരന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് ഷൈല, കെ.ബി അറുമുഖന്‍,വി.എസ് ഷഡാനന്ദന്‍, എം.ആര്‍ ശോഭനന്‍, പി.ഒ സുരേന്ദ്രന്‍, കെ.എസ് രാജേന്ദ്രന്‍, എം.എം കരുണാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  9 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  9 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  9 days ago
No Image

കൊല്ലംചിറയിൽ നീന്തുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  9 days ago
No Image

തിരുവണ്ണാമലൈ ഉരുള്‍പൊട്ടലിൽ കാണാതായ ഏഴ് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

National
  •  9 days ago