മുഖ്യമന്ത്രി കേരളത്തെ വഞ്ചിച്ചു: യു.ഡി.എഫ്
തൊടുപുഴ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കേരള ജനതയെ വഞ്ചിച്ചിരിക്കുകയാണെന്ന് യു ഡി എഫ് ജില്ലാ ചെയര്മാന് അഡ്വ. എസ് അശോകനും കണ്‍വീനര്‍ അഡ്വ അലക്സ് കോഴിമലയും പ്രസ്താവിച്ചു.
പുതിയ ഡാം വേണമെന്ന നിയമസഭയുടെ ഐക്യകണ്ഠേനയുള്ള തീരുമാനം അട്ടിമറിക്കാനാണ് സി പി എമ്മിന്റെയും മുഖ്യമന്ത്രിയുടേയും നിഗൂഢ നീക്കം. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന് കണ്ടെത്തിയ വിദ്ഗദ്ധ സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയായ ജസ്റ്റിസ് കെ റ്റി തോമസിനെതിരെ യുദ്ധകാഹളം മുഴക്കിയ സി പി എം ഇപ്പോള്‍ അതേ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നത് വിരോധാഭാസമാണ്. സി പി എമ്മും തമിഴ്നാടു സര്‍ക്കാരുമായി നടത്തിയ ഗൂഢാലോചന വന്‍ അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യു ഡി എഫ് സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് തീവ്രത പോരെന്ന് ആരോപിച്ച സി പി എമ്മിന്റെ കള്ളത്തരം കേരള ജനത തിരിച്ചറിയണം. പുതിയ ഡാം വേണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടു പോകാന്‍ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും നിലപാടു തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും യു ഡി എഫ് നേതാക്കള്‍ മുന്നറിയിപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."