ബജറ്റ്: 2018-19 - വലിയ പ്രതീക്ഷയുമായി നിക്ഷേപകരും നികുതിദായകരും
ന്യൂഡല്‍ഹി: 2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ നിക്ഷേപകരും നികുതിദായകരും മാത്രമല്ല കാര്‍ഷിക മേഖലയും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വ്യാപാര മേഖലയില്‍ വലിയതോതിലുള്ള ഉണര്‍വുണ്ടാക്കാന്‍ പര്യാപ്തമായതായിരിക്കും ബജറ്റെന്നാണ് വാണിജ്യ-വ്യാവസായിക മേഖലയും പ്രതീക്ഷിക്കുന്നത്.
ഏകീകൃത ചരക്കു സേവന നികുതിയും അതിന് മുന്‍പ് നോട്ടുകള്‍ നിരോധിച്ചതും സാമ്പത്തിക മേഖലയില്‍ വലിയ തിരിച്ചടിക്ക് കാരണമായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സാമ്പത്തിക വളര്‍ച്ച കൂപ്പുകുത്തിയതും കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
എന്നാല്‍ ക്രമേണ സാമ്പത്തിക രംഗ ഉയര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
അതിനിടയില്‍ ബജറ്റില്‍ എന്തെല്ലാം പരിഷ്‌കരണങ്ങളും നേട്ടങ്ങളുമായിരിക്കും സര്‍ക്കാര്‍ കൊണ്ടുവരികയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
സാമ്പത്തിക വളര്‍ച്ചാ നിരക്കിലുണ്ടായ തിരിച്ചടി സര്‍ക്കാരിനെതിരായ ജനവികാരം ശക്തമാകാന്‍ ഇടയാക്കിയിട്ടുണ്ട്.
ഇത് മറികടക്കാന്‍ ചില ജനപ്രിയ നയങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യാപാര-കോര്‍പ്പറേറ്റ് മേഖല ബജറ്റില്‍ പ്രതീക്ഷിക്കുന്നത്
കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറയ്ക്കണം
വ്യത്യസ്ത നികുതികളില്‍ 18.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയ്ക്കണം
കാര്‍ഷിക മേഖല
കാര്‍ഷിക മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് പ്രോത്സാഹനം
വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ കൂടുതല്‍ ഫണ്ട്
ഡാമുകള്‍, കനാലുകള്‍, ചെറുകിട ജലസേചന പദ്ധതികള്‍ എന്നിവയുടെ നിര്‍മാണം
ഉല്‍പന്നങ്ങള്‍ സൂക്ഷിക്കാന്‍ കൂടുതല്‍ കോള്‍ഡ് സ്റ്റോറേജുകള്‍ സ്ഥാപിക്കാന്‍ സബ്‌സിഡിയോടുകൂടി ഫണ്ട് അനുവദിക്കല്‍
വളത്തിനുള്ള സബ്‌സിഡി
പശ്ചാത്തല സൗകര്യം
മുന്‍ ബജറ്റിലുള്ളതിനേക്കാള്‍ 10 മുതല്‍ 15 ശതമാനം വരെ നിക്ഷേപം
ഭാരത് മാല പദ്ധതി ഉള്‍പ്പെടെയുള്ള വിവിധ റോഡ് പദ്ധതികള്‍ക്ക് കൂടുതല്‍ ഫണ്ട്, പടിഞ്ഞാറും കിഴക്കും ഇന്ത്യയുമായി റോഡ് മാര്‍ഗം ബന്ധിപ്പിക്കുന്നതിനുള്ള വിപുലമായ പദ്ധതി
റെയില്‍വേ രംഗത്ത് നേരത്തെയുള്ളതിനേക്കാള്‍ 10 ശതമാനം ഫണ്ട് വര്‍ധന.
സാങ്കേതിക രംഗം
ഡിജിറ്റല്‍ ഇന്ത്യക്കായി കൂടുതല്‍ സാമ്പത്തിക സഹായം
മൊബൈല്‍ ഫോണ്‍. ടാബ്്‌ലറ്റുകള്‍, കംപ്യൂട്ടറുകള്‍ എന്നിവക്കുള്ള എക്‌സൈസ് ഡ്യൂട്ടി ഏകീകരിക്കുക
ടെലികോം സേവനങ്ങള്‍ക്ക് ജി.എസ്.ടിയില്‍ 18 ശതമാനമെന്നത് 12 ശതമാനമാക്കി കുറയ്ക്കുക
റിയല്‍ എസ്റ്റേറ്റ്
റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് ഏകജാലകം
വിവിധ നിര്‍മാണ പദ്ധതികള്‍ക്കുള്ള ജി.എസ്.ടി കുറയ്ക്കുക
ഫഌറ്റുകള്‍ വാങ്ങിക്കുമ്പോള്‍ ജി.എസ്.ടി നിരക്ക് 12 ശതമാനമായി നിജപ്പെടുത്തുക
പെട്രോള്‍, ഡീസല്‍, പാചക വാതകം
നഗരങ്ങളില്‍ പാചക വാതക വിതരണത്തിന് കമ്പനികളില്‍ നിന്ന് ഈടാക്കുന്ന എക്‌സൈസ് ഡ്യൂട്ടിയില്‍ കുറവ് വരുത്തുക, ഇറക്കുമതി ചെയ്യുന്ന പാചക വാതകത്തിനുള്ള കസ്റ്റംസ് ഡ്യൂട്ടിയില്‍ കുറവ് വരുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."