ജനകീയ സമരം വിജയം കണ്ടു; സാന്തോം കോളനിയിലെ മദ്യശാല മാറ്റി സ്ഥാപിച്ചു
മട്ടാഞ്ചേരി: ജനവാസ കേന്ദ്രമായ തോപ്പുംപടി സാന്തോം കോളനിയില്‍ സ്ഥാപിച്ച ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പന ശാലക്കെതിരേയുളള ജനകീയ പ്രതിരോധം ഒടുവില്‍ ഫലം കണ്ടു. മദ്യ വില്പന ശാല നേരത്തേയുണ്ടായ കരുവേലിപ്പടി പോളക്കണ്ടം മാര്‍ക്കറ്റിന് സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എക്സൈസ് അസി.കമ്മിഷണര്‍ സി.പി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കോളനിയിലെ കെട്ടിടം പൂട്ടി സീല്‍ വച്ചു. കെട്ടിടത്തിലെ മുഴുവന്‍ മദ്യവും കരുവേലിപ്പടിയിലേക്ക് മാറ്റി.
നേരത്തേ നഗരസഭ മദ്യശാലയുടെ പ്രവര്‍ത്തനത്തിനുള്ള അനുമതി നിഷേധിച്ചിരുന്നു. മദ്യശാലക്കെതിരേ പ്രദേശത്തെ വീട്ടമ്മമാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ പതിനേഴ് ദിവസമായി നിരാഹാര സമരം ഉള്‍പ്പെടെ നടത്തി വരികയായിരുന്നു.
മദ്യശാല പൂട്ടി സീല്‍ ചെയ്യാന്‍ എക്സൈസ് അധികൃതര്‍ എത്തിയതോടെ സമര കേന്ദ്രത്തില്‍ ആഹ്ലാദമായി. ഔട്ട്ലെറ്റ് അടച്ച് പൂട്ടിയതോടെ സമരക്കാര്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഹ്ലാദം പങ്കുവച്ചു. കൗണ്‍സിലര്‍ കെ.ജെ.പ്രകാശന്,വി.ബി.പ്രസാദ്,പ്രീതി വാസുദേവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."