HOME
DETAILS
MAL
സനെയുടെ പരുക്ക് ഗുരുതരം തിരിച്ച് വരവ് വൈകും
backup
January 30 2018 | 19:01 PM
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റി താരമായ ലിറോയ് സനെയുടെ പരുക്ക് ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കാര്‍ഡിഫ് സിറ്റിക്കെതിരേ എ. എഫ്. എ കപ്പ് മത്സരത്തിനിടെയാണ് സനെക്ക് പരുക്കേറ്റത്.
കാലിലെ ലിഗ്‌മെന്റ് പൊട്ടിയതിനാല്‍ ചുരുങ്ങിയത് രണ്ട് മാസമെങ്കിലും വിശ്രമം വേണ്ടിവരുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി മെഡിക്കല്‍ വിഭാഗം അറിയിച്ചു. പരുക്കേറ്റ സനെക്ക് പകരം അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡില്‍ പകരക്കാരനെ കണ്ടെത്തുകയെന്നത് സിറ്റിക്ക് തലവേദനയാകും. ഈ സീസണില്‍ മികച്ച ഫോമിലായിരുന്ന സനെ 11 ഗോളുകളും 14 അസിസ്റ്റുകളുമായി ടീമിന് മികച്ച സംഭവന നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."