ഐ.എസ്.എല്‍: നാളെ മുബൈ - ജംഷഡ്പുര്‍ പോരാട്ടം
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ പോരാട്ടത്തില്‍ നാളെ ജംഷഡ്പുര്‍ മുബൈയെ നേരിടും. മുംബൈയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ജംഷഡ്പുരില് വച്ച് നടന്ന ആദ്യമത്സരം (2-2) സമനിലയില്‍ അവസാനിച്ചിരുന്നു.
പോയിന്റ് പട്ടികയില്‍ ജംഷഡ്പുര്‍ അഞ്ചാം സ്ഥാനത്തും മുംബൈ ആറാം സ്ഥാനത്തുമാണ്. 13 മത്സരങ്ങള്‍ കളിച്ച ജംഷഡ്പുരിന് അഞ്ച് ജയവും നാല് സമനിലയും നാലു തോല്‍വിയുമടക്കം 19 പോയിന്റാണുള്ളത്. ഒരു മത്സരം കുറവ് കളിച്ച മുംബൈക്ക് അഞ്ച് ജയവും രണ്ട് സമനിലയും അഞ്ച് തോല്‍വിയുമടക്കം 17 പോയിന്റുണ്ട്. നാളത്തെ കളിയില്‍ ജയിക്കുകയാണെങ്കില്‍ മുംബൈ ജംഷഡ്പുരിനെ പിന്തള്ളി അഞ്ചാം സ്ഥാനത്തെത്തും.
മുംബൈയെ തോല്പിക്കാനായാല് ഗോവയെ പിന്തള്ളി ജംഷഡ്പുരിന് നാലാം സ്ഥാനത്തേക്ക് മുന്നേറാം.
കഴിഞ്ഞ മത്സരത്തില്‍ ഗോവയെ 4-3ന് അട്ടിമറിച്ചാണ് മുംബൈ ജംഡ്പുരിനെതിരേ കളത്തിലിറങ്ങുന്നത്. മികച്ച പ്രതിരോധമുള്ള ജംഷഡ്പുരിനെ തകര്‍ക്കുകയെന്നത് മുംബൈക്ക് വന്‍വെല്ലുവിളിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."