HOME
DETAILS

കുട്ടനാടിനെ കാര്‍ന്ന് തിന്ന് കാന്‍സര്‍

  
backup
February 12 2017 | 05:02 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a4-2

ആലപ്പുഴ:കാന്‍സര്‍ രോഗം കുട്ടനാടിനെ കാര്‍ന്ന് തിന്നിട്ടും നടപടിയെടുക്കാതെ ആരോഗ്യ വകുപ്പ്. കുട്ടനാടന്‍ ഗ്രാമീണ മേഖലയില്‍ ഒരു പഞ്ചായത്തില്‍ പകുതിയിലധികം വീടുകളില്‍ ഒരാളെങ്കിലും കാന്‍സര്‍ ബാധിതനാണെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നത്.
സര്‍ക്കാര്‍ തലത്തില്‍ ക്രിത്യമായ സര്‍വ്വേ നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇടക്കാലത്ത് ചില ആരോഗ്യ വകുപ്പ് ചില സര്‍വേകള്‍ നടത്തിയതല്ലാതെ ക്യാന്‍സര്‍ വ്യാപനത്തിന്റെ കാരണം കണ്ടെത്താന്‍ ശ്രമിച്ചിട്ടില്ല.
സര്‍ക്കാരിന്റെ പക്കലുള്ള ഔദ്യോഗിക കണക്കു പ്രകാരം കുട്ടനാട്ടില്‍ 715 പേര്‍ക്കാണ് ക്യാന്‍സര്‍ രോഗം ഉള്ളത്. എന്നാല്‍ കുട്ടനാട്ടില്‍ 7000ത്തില്‍ അധികം ക്യാന്‍സര്‍ രോഗികള്‍ ഉണ്ടെന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സര്‍വ്വേയില്‍ നേരത്തെ കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് ചില ഉന്നതതല ഇടപെടലുകള്‍ നിമിത്തം വെളിച്ചം കണ്ടില്ല.
കൂടാതെ കുട്ടനാട്ടിലെ പാടങ്ങളിലെ കീടനാശിനികളുടെ അശാസ്ത്രീയ ഉപയോഗം തന്നെയാണ് ക്യാന്‍സറിന് കാരണമാകുന്നതെന്ന് തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം കണ്ടെത്തിയിരുന്നു.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ നെല്‍ വയലുകളാല്‍ സമൃദ്ധമായ കുട്ടനാട്ടില്‍നിരോധിത കീടനാശിനികളുടെ ഉപയോഗം സാര്‍വത്രികമാണ് .നിരോധിച്ച കീടനാശിനികള്‍ പേര് മാറ്റി ഇന്നും കുട്ടനാട്ടിലെ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. കൊള്ള ലാഭം കൊയ്യുന്ന ഇത്തരം കമ്പനിക്കെതിരേ ചെറുവിരലനക്കാന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ല.
മാരക കീടനാശിനികളെക്കുറിച്ചും അത് മണ്ണിലും ജലത്തിലും അന്തരീക്ഷത്തിലുമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും സാധാരണക്കാരായ കര്‍ഷകര്‍ക്ക് യാതൊരു അവബോധവുമില്ല.കുട്ടനാടന്‍ വയലുകളില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പടെയുള്ള മാരകകീടനാശിനികളുടെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെ കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ ആരോഗ്യവകുപ്പ് തയ്യാറായില്ല.
നെല്‍വയലുകളില്‍ 'മരുന്ന്' എന്ന പേരിലാണ് കൊടിയ കീടനാശിനികളുടെ ഉപയോഗം.നിരോധിക്കപ്പെട്ട കീടനാശിനികള്‍ വില്‍ക്കുന്ന വന്‍ലോബിയാണ് ഇവിടെ പ്രവര്‍ത്തുക്കുന്നത്. വന്‍ തുകനല്‍കി സര്‍ക്കാര്‍ സവിധാനങ്ങളെ വിലക്കെടുത്താണ് കീടനാശിനി ലോബികള്‍ തഴച്ച് വളരുന്നത്. ഇതിന്റെ കെടുതികള്‍ അനുഭവിക്കുന്നത് സാധാരണക്കാരായ കുട്ടനാട്ടിലെ കര്‍ഷകരാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  19 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  19 days ago