മദ്റസാ മാനേജ്മെന്റ് ശില്പശാല ഫെബ്രുവരിയില്‍
ചേളാരി: 'മദ്റസ മികവിന്റെ കേന്ദ്രങ്ങള്‍' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഫെബ്രുവരിയില്‍ ജില്ലാതല മദ്റസാ മാനേജ്മെന്റ് ശില്പശാല നടത്താന്‍ എസ്.കെ.എം.എം.എ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
ഓരോ മദ്റസയില്‍ നിന്നും പ്രസിഡന്റ്, ജന. സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെടെ അഞ്ച് പ്രതിനിധികളാണ് ശില്പശാലയില് പങ്കെടുക്കുക. മദ്റസകളിലെ അക്കാദമിക നിലവാരം ഉയര്‍ത്താനും ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ലക്ഷ്യമാക്കിയാണ് പദ്ധതി.
അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ കഴിഞ്ഞ മാസം 18ന് നടന്ന സംസ്ഥാന ലീഡേഴ്സ് മീറ്റ് അംഗീകരിച്ച കര്‍മ പദ്ധതികളുടെ ഒന്നാം ഘട്ടമായാണ് ജില്ലാതല ഭാരവാഹികളുടെ ശില്പശാല നടത്തുന്നത്. ജനുവരി മുതല്‍ മെയ് വരെ നടക്കുന്ന സമസ്ത ആദര്‍ശ കാംപയിന് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര് അധ്യക്ഷനായി. സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന ജന. സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. എസ്.കെ.എം.എം.എ വര്‍ക്കിങ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, കെ മോയിന്‍കുട്ടി മാസ്റ്റര്‍, സാദ ലിയാഖത്ത് അലിഖാന് പാലക്കാട്, മൊയ്തീന് മുസ്ലിയാര് പുറങ്ങ്, കെ.എം കുട്ടി എടക്കുളം, എ.കെ.കെ മരക്കാര്‍ പൊന്നാനി, അഡ്വ. അബ്ദുല്‍ നാസര്‍ കാളംപാറ, ത്രീസ്റ്റാര്‍ കുഞ്ഞി മുഹമ്മദ് ഹാജി തൃശൂര്‍, റഫീഖ് ഹാജി ദക്ഷിണ കന്നട, അബ്ദുല്‍ സലാം ഹാജി പെരിങ്ങാല, മൊയ്തീന് ഹാജി, ടി.എസ് മമ്മിഹാജി, എ.ടി.എം കുട്ടി ഉള്ളണം, എം.പി അലവി ഫൈസി, കെ.എച്ച് കോട്ടപ്പുഴ, ഉസ്മാന് ഫൈസി ഇന്ത്യനൂര്‍, മുഹമ്മദ് ഇബ്നു ആദം, മുജീബ് റഹ്മാന്, ജന. സെക്രട്ടറി കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എ ഖാദര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."