കൃഷിയുടെ പ്രാധാന്യം: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പരിശീലനം നല്‍കി
കായംകുളം: യുവതലമുറയ്ക്ക് കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും തൊഴിലവസരങ്ങളെക്കുറിച്ചുള്ള അവബോധം നല്‍കുന്നതിനും കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
കൊല്ലം ആലപ്പുഴ ജില്ലകളിലെ വിവിധ സ്‌കുളുകളില്‍നിന്നുള്ള അധ്യാപകരും തെരഞ്ഞെടുക്കപ്പെട്ട നാല്‍പ്പത്തേഴോളം പ്ലസ്ടു വിദ്യാര്‍ഥികളും രക്ഷിതാക്കളും പരിശീലനത്തില്‍ പങ്കെടുത്തു. പരിപാടിയുടെ സമാപന സമ്മേളനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് ഉദ്ഘാടനം ചെയ്തു.
ഡോ. വി. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ: പി. അനിതകുമാരി, ഡോ: ജോസഫ് രാജ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
മികച്ച പരിശീലനാര്‍ത്ഥികളായി രാമപുരം ഗവ: ഹൈസ്‌കൂളിലെ അഭിരാമി, ഗണേഷ്, അപര്‍ണ്ണ, കൃഷ്ണന്‍ എന്നിവരെ തെരഞ്ഞെടുത്തു. ഇവര്‍ക്ക് സാക്ഷ്യപത്രവും പുരസ്‌കാരവും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."