തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനം; സഊദി ആഭ്യന്തര മന്ത്രിക്ക് സി.ഐ.എ അവാര്‍ഡ്
റിയാദ്: തീവ്രവാദ പ്രവത്തിനെതിരെയുള്ള ശക്തമായ നീക്കത്തിന് അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി ( സി ഐ എ) യുടെ പ്രത്യേക അവാര്‍ഡിന് സഊദി ആഭ്യന്തര മന്ത്രിയും കിരീടാവകാശിയുമായ ,മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ അര്‍ഹനായി. തീവ്രവാദ നീക്കത്തിനെതിരെയുള്ള സി ഐ എ യുടെ 'ജോര്‍ജ് താനത്' അവാര്‍ഡ് സി ഐ എ ഡയറക്റ്റര്‍ മൈക് പോംപിയോ റിയാദില്‍ നടന്ന ചടങ്ങില്‍ കൈമാറി.
മേഖലയിലെയും പ്രത്യേകിച്ച് സഊദിയിലെയും തീവ്രവാദ ഭീകര വാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടത്തുന്ന നീക്കത്തിന് പ്രോത്സാഹാഹനമായാണ് അവാര്‍ഡ് നല്‍കിയത്. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് നടത്തുന്ന തീവ്രവാദത്തിനെതിനെതിരെയുള്ള നീക്കത്തിനുള്ള അംഗീകാരമാണ് അവാര്‍ഡെന്ന് ചടങ്ങില്‍ ആഭ്യന്തര മന്ത്രി പറഞ്ഞു.
രാജ്യത്തെ പൗരന്മാര്‍ നല്‍കുന്ന പിന്തുണ ഏറെ സഹായകരമാകുന്നതായും അദ്ദേഹം പറഞ്ഞു. അവാര്‍ഡ് ദാന ചടങ്ങിനെത്തിയ സി ഐ എ ഡയറക്ടര്‍ വിവിധ നേതാക്കളുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച നടത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."