HOME
DETAILS
MAL
സാമ്പത്തിക പ്രതിസന്ധി: ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷം സഭയില്‍
backup
January 31 2018 | 05:01 AM
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടിസ്, വി.ഡി. സതീശന് എം.എല്‍.എയാണ് നോട്ടിസ് നല്‍കിയത്.
ട്രഷറിയില്‍ ഭരണസ്തംഭനമാണെന്നും സാമൂഹ്യക്ഷേമ പെന്‍ഷനുകളും സുരക്ഷാ പദ്ധതികളും മുടങ്ങുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും ധനമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ സംസ്ഥാനത്ത് വികസന സ്തംഭനമില്ലെന്ന് ധനമന്ത്രി തോമസ് ഐസക് സഭയില്‍ മറുപടി നല്കി. എല്ലാ മേഖലയിലേയും ചെലവ് കൂടിയെന്നും എന്നാല്‍ വരവില്‍ അതുണ്ടായില്ലെന്നും ധനമന്ത്രി പറഞ്ഞു.
ഇതേതുടര്‍ന്ന് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."