ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് നിരവധിപേര്‍
വൈക്കം : വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മരിച്ച അമ്മയ്ക്കും മകനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ നിരവധിയാളുകളാണ് ഒഴുകിയെത്തിയത്.
ഉദയനാപുരം പഞ്ചായത്തിലെ ഇത്തിപ്പുഴ മുണ്ടയ്ക്കല്‍ വീട്ടില്‍ രാധയും സുബിനുമാണ് പൊട്ടിവീണ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്.
ഇവരുടെ വീട്ടില്‍ മൃതദേഹങ്ങള്‍ വെക്കാനുള്ള സ്ഥലസൗകര്യങ്ങള്‍ ഇല്ലാത്തതുമൂലം കാട്ടിക്കുന്നിലുള്ള രാധയുടെ തറവാട്ടുവീട്ടിലാണ് പൊതുദര്‍ശനത്തിന് വെച്ചത്.
പ്രതികൂലകാലാവസ്ഥയെയും അവഗണിച്ച് രാധയ്ക്കും സുബിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മൃതദേഹം അവസാനമായി കാണാന്‍ എല്ലാവര്‍ക്കും നാട്ടുകാരും പഞ്ചായത്തുമെല്ലാം സൗകര്യങ്ങളൊരുക്കിയിരുന്നു.
സി.കെ ആശ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, മുന്‍ എം.എല്‍.എമാരായ പി.നാരായണന്‍, കെ.അജിത്ത്, മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍ രമേശന്‍, മുന്‍നഗരസഭ ചെയര്‍മാന്‍ അഡ്വ. പി.കെ ഹരികുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ രാജു, സന്ധ്യ സുനില്‍, ചെമ്പ് ഗ്രാമപഞ്ചായത്ത് അംഗം റഷീദ് മങ്ങാടന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അഡ്വ. പി.പി സിബിച്ചന്‍, സി.പി.എം ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ്, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ഡി വിശ്വനാഥന്‍, ഉദനാപുരം ഗ്രാമപഞ്ചായത്ത് അംഗം പി.ഡി ജോര്‍ജ്ജ്, ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.ബിന്‍സ്, സി.പി.ഐ ചെമ്പ് ലോക്കല്‍ സെക്രട്ടറി എം.കെ ശീമോന്‍, ചെമ്പ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രന്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."