HOME
DETAILS
MAL
പാലമൊക്ക്, കാരക്കുനി പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷം
backup
February 13 2017 | 00:02 AM
മാനന്തവാടി: വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ അനാസ്ഥമൂലം എടവക ഗ്രാമപഞ്ചായത്തിലെ പാലമുക്ക്, കാരകുനി പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ദിവസങ്ങളോളം ഇവിടെ കുടിവെള്ളം ലഭിക്കാത്തത് പതിവായിരിക്കുകയാണ്. വാള്‍വ് ഓപ്പറേറ്റരുടെ അനാസ്ഥ കാരണമാണ് കുടിവെള്ളം ലഭിക്കാത്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് വാട്ടര്‍ അതോറിറ്റി അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. പ്രശ്നത്തില്‍ അടിയന്തരമായി ഇടപ്പെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പ് ശേഖരണം നടത്തി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."