HOME
DETAILS

കല്ലൂര്‍ കൊമ്പനെ മുത്തങ്ങയില്‍ തന്നെ നിര്‍ത്തും പറമ്പിക്കുളത്തെ പ്രതിഷേധം ഫലംകണ്ടു

  
backup
February 13 2017 | 03:02 AM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%86-%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%99%e0%b5%8d


കല്‍പ്പറ്റ/ കൊല്ലങ്കോട്: മണിക്കൂറുകളുടെ ഉദ്വേഗത്തിനൊടുവില്‍ കല്ലൂര്‍ കൊമ്പനെ മുത്തങ്ങ ആന പന്തിയില്‍തന്നെ നിര്‍ത്താന്‍ വനംവകുപ്പ് തീരുമാനിച്ചു. മയക്കുവെടിവച്ച് മുത്തങ്ങ ആനപന്തിയില്‍ തളച്ച കല്ലൂര്‍ കൊമ്പനെ പറമ്പിക്കുളത്തെ വനത്തില്‍ തുറന്നുവിടണമെന്ന  ഉത്തരവ് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചാണ് മുത്തങ്ങയില്‍തന്നെ നിര്‍ത്തിയത്. പറമ്പിക്കുളത്ത് ആനയെ തുറന്ന് വിടുന്നതിനെതിരേ അവിടെയുള്ള  നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതും മുത്തങ്ങയില്‍ നിന്ന് പറമ്പിക്കുളം വരെയുള്ള വാഹന യാത്ര  ആനയുടെ ആരോഗ്യ സ്ഥിതി മോശമാക്കുമെന്നും കണ്ടാണ് ആനയെ കൊണ്ടുപോകുന്നത് ഒഴിവാക്കിയത്. ഇന്നലെ വൈകിട്ട് നാലോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ മയക്കുവെടി വച്ചതിന് ശേഷം കൂടിന്റെ ഒരുഭാഗം തകര്‍ത്ത് കുങ്കിയാനയുടെ സഹായത്തോടെ  ലോറിയില്‍ കയറ്റാന്‍ ആദ്യം  ശ്രമിച്ചെങ്കിലും  പരാജയപ്പെട്ടു. തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും ചേര്‍ന്ന് വൈകിട്ട് ആറോടെ ആനയെ ലോറിയില്‍ കയറ്റി. എന്നാല്‍ ഇതിന് ശേഷം ആനയെ ഇവിടെതന്നെ സംരക്ഷിക്കണമെന്ന അഡീഷനല്‍ ചീഫ്‌സെക്രട്ടറി മാരാപാണ്ഡ്യന്റെ സന്ദേശമത്തി. ഇതോടെ ആനയെ വീണ്ടും ലോറിയില്‍ നിന്ന്   ഇറക്കുകയായിരുന്നു.
ആനയെ തുറന്ന് വിടണമെന്ന് കാണിച്ച് തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വെങ്കിടാചലം കേന്ദ്ര എലിഫന്റ് പ്രോജക്ട് ഡയറക്ടര്‍ക്ക് മൂന്നുതവണ പരാതി അയച്ചിരുന്നു. ഇതിനുപുറമെ വനിത ആനപാപ്പാനായ നിഭ നമ്പൂതിരിയും ആനയെ തുറന്ന് വിടണമെന്നും വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് ആനയെ കൂട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും കാണിച്ച് ഹൈക്കോടതിയില്‍ ഹരജിയും നല്‍കിയിരുന്നു. ഹരജിയെ തുടര്‍ന്ന്   ആനയെ തുറന്നുവിടുന്നത് സംബന്ധിച്ച് കോടതി വനംവകുപ്പ് അധികൃതരുടെ വിശദീകരണം ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പറമ്പിക്കുളത്ത് തുറന്ന് വിടാനുള്ള ഉത്തരവ്.
അതിനിടെ,   ആനയെ പറമ്പിക്കുളം വന മേഖലയിലേക്ക്   കൊണ്ടു വരുന്ന വാഹനം റോഡില്‍ തടയുമെന്നും നെന്മാറ ഡി.എഫ്.ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്നും തദ്ദേശവാസികളും  പ്രഖ്യാപിച്ചിരുന്നു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago