മേരി കോം ഫൈനലില്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ വെറ്ററന്‍ വനിതാ ഇതിഹാസം മേരി കോം, മറ്റൊരു വനിതാ താരം സരിതാ ദേവി എന്നിവര്‍ ഇന്ത്യ ഓപണ്‍ ബോക്സിങിന്റെ ഫൈനലിലേക്ക് മുന്നേറി.
അതേസമയം ഇന്ത്യയുടെ ശിവ ഥാപ, മനോജ് കുമാര്‍ എന്നിവര്‍ സെമിയില്‍ പരാജയപ്പെട്ട് വെങ്കല നേട്ടത്തിലൊതുങ്ങി. 48 കിലോയില്‍ മേരി മംഗോളിയന്‍ താരം അല്ടന്സെറ്റ്സെഗ് ലുത്സായ്ഖാനെയാണ് വീഴ്ത്തിയത്. ഫൈനലില്‍ ഫിലിപ്പെയ്ന്‍സ് താരം ജോസി ഗബുക്കോയാണ് മേരിയുടെ എതിരാളി.
60 കിലോ വിഭാഗത്തില്‍ ശിവ ഥാപയെ വീഴ്ത്തി ഇന്ത്യന്‍ താരം തന്നെയായ മനിഷ് കൗശിക് ഫൈനലിലേക്ക് മുന്നേറി. 69 കിലോയില്‍ മനോജിനേയും മറ്റൊരു ഇന്ത്യന്‍ താരം തന്നെയായ ദിനേഷ് കീഴടക്കുകയായിരുന്നു. ശ്യാം കുമാര്‍ (49 കിലോ), സതിഷ് കുമാര്‍ (91 കിലോയ്ക്ക് മുകളില്‍) എന്നിവരും ഫൈനലിലേക്ക് കടന്നിട്ടുണ്ട്. വനിതാ വിഭാഗത്തില്‍ സരിതാ ദേവിയും (60 കിലോ) കലാശപ്പോരിലേക്ക് കടന്ന് സ്വര്‍ണം, വെള്ളി മെഡലില്‍ ഒന്നുറപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."