സ്കൂള്‍ യൂനിഫോം: ഉത്തരവ് അവ്യക്തമെന്ന് പരാതി
എടച്ചേരി: യൂനിഫോം വാങ്ങിയതിന്റെ തുക രക്ഷിതാക്കള്‍ക്ക് നല്‍കുന്നതിന് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവില്‍ അവ്യക്തതയെന്ന് പരാതി. വിതരണംചെയ്യേണ്ട തുക ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ അക്കൗണ്ടിലേക്ക് ഇതിനകം എത്തിയിട്ടുണ്ട്. പണം കൈമാറുന്നതിനുമുന്പ് യൂനിഫോം വാങ്ങിയതിന്റെ ബില്ല് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ ഏല്‍പ്പിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. അധ്യയനവര്‍ഷത്തിന്റെ ആരംഭത്തില്‍ വാങ്ങിയ യൂനിഫോമിന്റെ ബില്ലുകള്‍ പല രക്ഷിതാക്കളുടെയും കൈവശമില്ല. മാത്രമല്ല, പണം നല്കുന്നതിനുമുന്പ് രക്ഷിതാക്കളില്‍ നിന്ന് പണം കൈപ്പറ്റിയതായുള്ള ഒപ്പ് എങ്ങനെ വാങ്ങുമെന്നാണ് പ്രധാനാധ്യാപകര്‍ ചോദിക്കുന്നത്. ചില ഉപജില്ലാ ഓഫിസര്‍മാര്‍ കുട്ടികളുടെ എണ്ണം കണക്കാക്കി യൂനിഫോമിന്റെ തുക പ്രധാനാധ്യാപകര്‍ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ മിക്കയിടങ്ങളിലും ബില്ലും അക്വിറ്റന്‍സും ഹാജരാക്കാനാവാതെ പ്രധാനാധ്യാപകര്‍ പ്രയാസപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."