ജീവനക്കാരെ ആക്രമിച്ച കേസ്: മുന്‍ എസ്.പി എം.പി അറസ്റ്റില്‍
ലഖ്നോ: തന്റെ സ്ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ച കേസില്‍ മുന്‍ സമാജ്വാദി പാര്‍ട്ടി എം.പി ആതിഖ് അഹ്മദിനെ അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ വിശദീകരണം നല്‍കാനായി കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷം നൈനി പൊലിസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു ആതിഖ് അഹ്മദ്. ഇവിടെവച്ച് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഒരു മാസം മുന്‍പ് അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചിട്ടും ആതിഖിനെ പിടികൂടാത്തതില്‍ കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി ജില്ലാ പൊലിസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരപ്രാന്തത്തിലെ എസ്.എച്ച്.ഐ.എ.ടി.എസ് അഗ്രികള്‍ച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരാണു രാഷ്ട്രീയക്കാരനായി മാറിയ മാഫിയാ നേതാവായ ആതിഖിനെതിരേ പൊലിസില്‍ പരാതി നല്‍കിയത്. ഡിസംബര്‍ 14ന് മുന്‍ ഫുല്‍പൂര്‍ എം.പിയായ ആതിഖും സഹായികളും ചേര്‍ന്നു ജീവനക്കാരെ അടിക്കുകയും മര്‍ദിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."