HOME
DETAILS

ഇരുവഴിഞ്ഞിയുടെ സംരക്ഷണത്തിനായി പുഴയിലൂടെ അന്വേഷണ സഞ്ചാരം

  
backup
May 29 2016 | 21:05 PM

%e0%b4%87%e0%b4%b0%e0%b5%81%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4

മുക്കം: അനിയന്ത്രിതമായ മാലിന്യ നിക്ഷേപംമൂലം വന്‍നാശം മുന്നില്‍ കാണുന്ന ഇരുവഴിഞ്ഞിപ്പുഴയെ രക്ഷിക്കാന്‍ പുഴയെ സ്‌നേഹിക്കുന്നവരുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മ രംഗത്ത്. വാട്ട്‌സ്ആപ്പ് കൂട്ടായ്മ 'എന്റെ സ്വന്തം ഇരുവഴിഞ്ഞി'യും സി.ഡബ്ല്യൂ.ആര്‍.ഡി.എം, സോഷ്യല്‍ ഫോറസ്ട്രി എന്നിവരുടെയും ചേര്‍ന്ന് ഇരുവഴിഞ്ഞിപ്പുഴയിലൂടെ നടത്തിയ അന്വേഷണ സഞ്ചാരം ശ്രദ്ധേയമായി.
സി.ഡബ്ല്യൂ.ആര്‍.ഡി.എം ശാസ്ത്രജ്ഞന്‍ ഡോ. മാധവന്‍ കോമത്ത് നയിച്ച അന്വേഷണ സഞ്ചാരം രാവിലെ എട്ടിന് കൂളിമാട് കടവില്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി.കെ.സി മുഹമ്മദ് അധ്യക്ഷനായി. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല ഫ്‌ളാഗ് ഓഫ് ചെയ്തു. കൊടിയത്തൂര്‍  തെയ്യത്തുംകടവ്, കക്കാടിലെ മാളിയേക്കല്‍, കാരശ്ശേരി ചീപ്പാന്‍കുഴി, കച്ചേരി, ചോണാട് എന്നീ കടവുകളില്‍ നല്‍കിയ സ്വീകരണങ്ങള്‍ക്കു ശേഷം മുക്കംകടവ് പാലത്തിനു സമീപം മാനവ സാംസ്‌കാരിക കേന്ദ്രത്തില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹ്മാന്‍, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്, ഗ്രാമപഞ്ചായത്ത്, നഗരസഭാ അംഗങ്ങള്‍ അഭിവാദ്യം ചെയ്തു.
യാത്രാംഗങ്ങള്‍ ഇരുവഴിഞ്ഞി സംരക്ഷണവുമായി ബന്ധപ്പെട്ടു ജനങ്ങളുമായി അഭിപ്രായം ആരായുകയും നിര്‍ദേശങ്ങള്‍ തേടുകയും ചെയ്തു. യാത്രയ്ക്ക് ടി. അഹമ്മദ് സലീം, ഡോ. വിമല്‍, ഡോ. ഷാഫി, ബന്ന ചേന്ദമംഗല്ലൂര്‍, ജി. അബ്ദുല്‍ അക്ബര്‍, സി. മുഹമ്മദ് അശ്‌റഫ് നേതൃത്വം നല്‍കി. പുഴയുടെ വിവിധ തീരങ്ങളില്‍ ചെടികള്‍ നട്ടുപിടിപ്പിച്ചു. മാനവ കേന്ദ്രത്തില്‍ നടന്ന സമാപനച്ചടങ്ങ് ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ അധ്യക്ഷനായി. ഇരുവഴിഞ്ഞി ദിനാചരണം, പുഴയുടെ തീരങ്ങള്‍ ഹരിതാഭമാക്കല്‍ എന്നിവയ്ക്കു പദ്ധതികളാവിഷ്‌കരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago
No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago