വനത്തിനുള്ളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന്
കോതമംഗലം: വനത്തിനുള്ളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു.
ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വന്യമൃഗ ശല്യത്തെ കുറിച്ച് പഠിക്കുന്നതിനും പരിഹാരം കാണുന്നതിനും വേണ്ടി തട്ടേക്കാട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പരാതികളും നിര്‍ദ്ദേശങ്ങളും കേട്ട ശേഷം മറുപടി പറയുകയായിരുന്നു മന്ത്രി.
വനത്തിനുള്ളിലെ തടയണ നിര്‍മാണവും കുളങ്ങളുടെ ശുചികരണം സംബന്ധിച്ച കണക്കുകള്‍ ഇവര്‍ക്കുണ്ടാകുമെന്നും എന്നാല്‍ പരിശോധന നടത്തുക എന്നത് സര്‍ക്കാറിന്റെ നയമാണ്. വന്യമൃഗ ആക്രമണത്തില്‍ മരണമടഞ്ഞവര്‍ക്കുള്ള നഷ്ടപരിഹാരം അഞ്ച് ലക്ഷത്തില്‍ നിന്ന് 10 ലക്ഷമായി ഉയര്‍ത്തുവാന്‍ നടപടി സ്വീകരിക്കും. വന്യമൃഗശല്യത്തില്‍ നഷ്ടമായ കാര്‍ഷിക വിളകളുടെ നഷ്ടം എത്രയും വേഗം കൊടുത്തു തീര്‍ക്കും. ഫണ്ട് ചിലവഴിക്കാത്ത മേഖലകളില്‍ നിന്ന് കുടിശിക ഉള്ളിടത്തേക്ക് നല്‍കാന്‍ വേണ്ട ക്രമികരണങ്ങള്‍ ചെയ്യും.
അക്വേഷ്യ, യുക്കാലിപിസ്റ്റ് പോലുള്ള മരങ്ങള്‍ നട്ട് വളര്‍ത്തുന്നത് അവസാനിപ്പിച്ച് ഫലവൃക്ഷങ്ങള്‍ നട്ട് പിടിപ്പിക്കും. ഭൂതത്താന്‍കെട്ട് വടാട്ടുപാറ വരെയുള്ള റോഡിലെ ട്രഞ്ച് ഫെന്‍സിങ്ങ് സംബന്ധിച്ച് ഒരാഴ്ച്ചക്കുള്ളില്‍ മന്ത്രിയുടെ ചേബറില്‍ ഉദ്യോഗസ്ഥ ജനപ്രതിനിധികളുടെ ചര്‍ച്ചയിലൂടെ പരിഹാരം കാണും.
ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി, എല്‍ദോസ് കുന്നപ്പിള്ളി, ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.ആര്‍.സുരേഷ്, മുന്‍ എം.എല്‍.എ പി രാജു, മലയാറ്റുര്‍ ഡി.എഫ്.ഒ കെ വിജയാനന്ദ്, കോതമംഗലം ഡി.എഫ്.ഒ കെ.എസ് ദീപ വിവിധ രാഷ്ട്രിയ മതസാമൂഹിക നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."