HOME
DETAILS
MAL
ചികിത്സാ ധനസഹായം കൈമാറി
backup
February 13 2017 | 04:02 AM
ബഹ്റൈന്‍: കൊല്ലം ജില്ലയിലെ, പൂതക്കുളം പത്താം ക്ലാസ്സ് വിദൃാര്ത്ഥിനി ഹാരിമോള്ക്കുള്ള ലാല്‍ കെയെര്‍സ് ബഹ്റൈനിന്റെ ചികിത്സാധനസഹായം കൈമാറി. പൂതക്കുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ ശ്രീമതി വി.ജി. ജയ ഹരിമോളുടെ അച്ഛന് ഗോപാലകൃഷ്ണനാണ് കൈമാറിയത്. ലാല്‍ കെയെര്‍സ് ബഹ്റൈന്‍ ജോ. സെക്രട്ടറി മനോജ് മണികണ്ടന്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അജീഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഹാരിമോളുടെ ചികിത്സക്കായും, വൃക്ക മാറ്റി വെക്കുന്നതിനും വന്‍ സാമ്പത്തിക ചെലവ് വരുമെന്നതിനാല്‍ കുടുംബം ഇനിയും സുമനസ്സുകളുടെ കാരുണ്യം പ്രതീക്ഷിക്കുകയാണ്. ഹാരിമോളെ സഹായിക്കാന്‍ താല്പര്യമുള്ളവര്ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി 9048192581 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."