മാമ്പഴം മാത്രമല്ല, ഈ മാവിലയും ചില്ലറക്കാരനല്ല
വേനല്‍ കാല പഴങ്ങളിലെ പ്രധാനിയാണ് മാമ്പഴം. ഒരുപാട് പോഷക ഗുണങ്ങളാലും സമ്പന്നമാണ് ഈ ഫലം. മാമ്പഴം രുചിയോടെ കഴിക്കുമെങ്കിലും പക്ഷെ മാവിലയെ നാമാരും കാര്യമായി ശ്രദ്ദിക്കാറില്ല.
പഴമക്കാര്‍ മാവിലയെ നല്ലൊരു ടൂത്ത്ബ്രഷായി ഉപയോഗിച്ചിരുന്നു. എന്നാല്‍ മാവില കേശരോഗങ്ങള്‍ക്ക് നല്ലോരു മരുന്നാണെന്ന കാര്യം എത്രപേര്‍ക്കറിയാം? വിറ്റമിന്‍ സി,എ എന്നീ പോഷകങ്ങള്‍ മാവിലയില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹം,രക്ത സമ്മര്‍ദ്ദം,മൂത്രകല്ല്, പോലുള്ള സര്‍വ രോഗങ്ങള്‍ക്കും അത്യുത്തമമാണ് മാവില. തുടക്ക കാലത്തെ പ്രമേഹ രോഗത്തെ തുടച്ചു നീക്കാന്‍ കഴിവുണ്ട് മാവിലക്ക്.
മാവില പൊടിച്ച് രാത്രിയില്‍ വെള്ളത്തില്‍ കലര്‍ത്തി കുടിച്ചാല്‍ പ്രമേഹശമനത്തിന് അത്യുത്തമമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. രക്ത ധമനികളിലെ തടസ്സങ്ങള്‍ നീക്കുന്നതിലൂടെ രക്ത സമ്മര്‍ദ്ദതിനു അയവു വരികയും ചെയ്യും. കുളിക്കുന്ന വെള്ളത്തില്‍ മാവില ഉള്‍പെടുത്തിയാല്‍ ശരീരത്തിനു ഉണര്‍വുണ്ടാവും. മൂത്രകല്ലിനെ നിഷ്പ്രയാസം പുറത്തെതിക്കാന്‍ രാത്രികളില്‍ മാവില പൊടിച്ച് കഴിച്ചാല്‍ അത്യുത്തമമാണ്. അങ്ങനെ പോകുന്നു മാവിലയിലെ ഗുണങ്ങള്‍. വെറുതെ ചവറുകളായി കളയും മുമ്പ് ഒരു വട്ടം ചിന്തിക്കുന്നത് നന്നായിരിക്കും മാവിലയും ചില്ലറകാരനല്ല.!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."