HOME
DETAILS
MAL
കെനിയയില്‍ നിരോധിച്ച ചാനലുകള്‍ സംപ്രേഷണം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്
backup
February 01 2018 | 22:02 PM
നയ്റുബി: സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കെനിയയില്‍ അടച്ചുപൂട്ടിയ മൂന്ന് ചാനലുകള്‍ സംപ്രേഷണം ചെയ്യാന്‍ കോടതി ഉത്തരവ്. രാജ്യത്തെ പ്രമുഖ ചാനലുകളായ കെ.ടി.എന്‍, എന്‍.ടി.വി, സിറ്റിസണ്‍ ടിവി എന്നീ ചാനലുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനമാണ് ഹൈക്കോടതി പിന്‍വലിച്ചത്.
പ്രതിപക്ഷ പാര്‍ട്ടി നേതാവ് ഒഡിംഗ ഉദ്ഘാടനം ചെയ്ത പരിപാടി പ്രക്ഷേപണം ചെയ്തതിനായിരുന്നു മുന്ന് ചാനലുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. നിരോധനം 14 ദിവസത്തേക്കാണ് മാറ്റിവച്ചത്. നിലവില്‍ ചാനലിന്റെ പ്രവര്‍ത്തനമില്ല. ചൊവ്വാഴ്ചയാണ് ചാനലിന്റെ പ്രക്ഷേപണം നിരോധിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്ത പരിപാടിയുടെ വാര്‍ത്ത ഈ ചാനലുകളുടെ ഓണ്‍ലൈനില്‍ നിന്ന് ഇതുവരെ നീക്കം ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."