ശശികല ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസിലെ വിധി നാളെ
ന്യൂഡല്‍ഹി: തമിഴ് രാഷ്ട്രീയത്തില്‍ നിര്ണായകമാവാനിരിക്കുന്ന അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രിം കോടതി നാളെ വിധി പറയും. മുഖ്യമന്ത്രിയാവാന്‍ കരുനീക്കങ്ങള്‍ നടത്തുന്ന വി.കെ ശശികലയടക്കം ഉള്‍പ്പെട്ട കേസിലാണ് നാളെ രാവിലെ പത്തരയ്ക്ക് വിധി പറയുക.
കേസില്‍ ശശികലയെ ഒഴിവാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രിം കോടതിയും അംഗീകരിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയാവാനുള്ള വഴി എളുപ്പമാവും. മുഖ്യമന്ത്രിയായി അധികാരമേല്‍ക്കാന്‍ പിന്നെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ട ആവശ്യം മാത്രമേയുള്ളൂ.
കോടതി കുറ്റക്കാരിയെന്നു കണ്ടെത്തിയാല്‍ അവര്‍ ജയിലിലടയ്ക്കപ്പെടുകയും അടുത്ത ആറു വര്‍ഷത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് വിലക്ക് നേരിടുകയും ചെയ്യും. ഇങ്ങനെയായാല്‍ മുഖ്യമന്ത്രിയാവാനുള്ള സാധ്യത അടയും.
ഇപ്പോഴും 134 എം.എല്‍.എമാരുടെ പിന്തുണയുള്ള വി.കെ ശശികല പനീര്‍ശെല്‍വത്തിനും കൂട്ടര്‍ക്കുമെതിരേ ശക്തമായ വിമര്‍ശനമാണുന്നയിക്കുന്നത്. പനീര്‍ശെല്‍വം ചതിക്കുകയായിരുന്നുവെന്നും അവര്‍ ഇന്ന് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."