HOME
DETAILS
MAL
വ്യാപം അഴിമതി; 634 എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കി
backup
February 13 2017 | 15:02 PM
ന്യൂഡല്‍ഹി: രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ 634 എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കാന്‍ സുപ്രിം കോടതി ഉത്തരവ്.
മധ്യപ്രദേശ് പ്രൊഫഷണല്‍ എക്സാമിനേഷന് ബോര്‍ഡിനു (പി.ഇ.ബി) കീഴില്‍ 2008 നും 2013 നും ഇടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ പ്രവേശനമാണ് റദ്ദാക്കിയത്.
പ്രവേശനത്തിന് തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിച്ചുവെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ പ്രൊഫഷണല്‍ പരീക്ഷാബോര്ഡിനോട് പ്രവേശനം റദ്ദാക്കാന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.
2013ലാണ് വ്യാപം (മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡല്) അഴിമതി പുറത്താകുന്നത്. ഇതേത്തുടര്‍ന്ന് പരീക്ഷാബോര്‍ഡ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും 634 വിദ്യാര്‍ഥികള്‍ അനധികൃതമായാണ് പ്രവേശനം നേടിയതെന്നു കണ്ടെത്തുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."