HOME
DETAILS
MAL
ബജറ്റ് 2018- കെ.എസ്.ആര്.ടി.സിയുടെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ല
backup
February 02 2018 | 06:02 AM
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് തോമസ് ഐസക്. കെ.എസ്.ആര്.ടി.സിയെ മൂന്ന് ലാഭകേന്ദ്രങ്ങളായി മാറ്റും. 1000 കോടി രൂപ കെ.എസ്.ആര്.ടി.സിയ്ക്കായി അനുവദിക്കുമെന്നും ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു.
മാനേജ്മെന്റ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തും. സമഗ്ര പുനസംഘടനയിലൂടെ കെ.എസ്.ആര്.ടി.സിയെ ലാഭകരമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
ശമ്പളവും പെന്‍ഷനും നല്കാന് കെ.എസ്.ആര്.ടി.സിയെ പ്രാപ്തമാക്കും. പെന്ഷന് 720 കോടി രൂപ വേണം. പെന്ഷന് ബാധ്യത ഏറ്റെടുത്താല്‍ മാത്രം തീരുന്നതല്ല കെ.എസ്.ആര്.ടി.സിയുടെ പ്രതിസന്ധിയെന്നും ധനമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."