സാമ്പത്തിക അച്ചടക്കം ഊന്നിപ്പറഞ്ഞ് ധനമന്ത്രി; വിദേശയാത്രകള്‍ക്കും ഫോണ്‍ ഉപയോഗത്തിനും നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്തെ ധനസ്ഥിതി മോശമെന്ന സൂചന നല്‍കി ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം. പുതിയ തസ്തികകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. പുനര്‍വിന്യാസത്തിനു ഊന്നല്‍ നല്‍കും.
Also Read: കേരള ബജറ്റ് ഒറ്റനോട്ടത്തില്‍
കര്‍ശനമായ സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്ന് ധനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകള്‍ ചെലവ് ചുരുക്കണം. വാഹനങ്ങള്‍ വാങ്ങുന്നതില്‍ മിതത്വം പാലിക്കണം. വാഹനം വാടകയ്‌ക്കെടുത്ത് ഉപയോഗിച്ചാല്‍ മതി.
സ്വന്തമായി വാഹനം വാങ്ങുന്നത് വകുപ്പു മേധാവികള്‍ക്കും പൊലിസിനും നിയമനിര്‍വഹണ ഏജന്‍സികള്‍ക്കും തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്കും മാത്രം. 14 ലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ വേണ്ട. ഓരോവര്‍ഷവും വണ്ടികള്‍ വാങ്ങുന്നതിന്റെ എണ്ണം കുറയ്ക്കണമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറയുന്നു.
യാത്രാചെലവുകള്‍ കുറയ്ക്കാനും ബജറ്റ് ശുപാര്‍ശ ചെയ്യുന്നു. അനിവാര്യ സാഹചര്യങ്ങളില്‍ മാത്രം വിദേശയാത്ര അനുവദിക്കും. വകുപ്പു മേധാവികള്‍ പരമാവധി വിഡിയോ കോണ്‍ഫറന്‍സ് ഉപയോഗപ്പെടുത്തണം.
ലാന്‍ഡ് ലൈന്‍ ടെലഫോണ്‍ ചാര്‍ജുകളും കുറയ്ക്കണം. ചെലവുകുറഞ്ഞ മൊബൈല്‍ ഫോണ്‍ പാക്കേജുകള്‍ ഉപയോഗപ്പെടുത്തണം.
440 രൂപവരെയുള്ള മൊബൈല്‍ ബില്ലുകള്‍ റീഇംബേഴ്‌സ് ചെയ്യും. ഇതില്‍ കൂടുതല്‍ ഉള്ളതിനു മൊബൈല്‍ ബില്ലുകള്‍ ഹാജരാക്കണം.
ചെലവു ചുരുക്കലിന്റെ ഭാഗമായി റവന്യൂ കമ്മി 13079 കോടി രൂപയായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."