HOME
DETAILS

പരീക്ഷയ്ക്കു പോകുമ്പോള്‍...

  
backup
February 13 2017 | 18:02 PM

%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%aa%e0%b5%8b%e0%b4%95%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b5%8d

മാര്‍ച്ച് പരീക്ഷകളുടെ കാലമാണ്. വിദ്യാര്‍ഥികള്‍ മാനസികമായും ശാരീരികമായും ഏറെ കരുതലോടെ നീങ്ങേണ്ട കാലമാണിത്. കാരണം ഒരു വര്‍ഷം പഠിച്ച കാര്യങ്ങള്‍ രണ്ടു മണിക്കൂര്‍കൊണ്ടാണ് പരീക്ഷിക്കപ്പെടുന്നത്. അപഗ്രഥനശേഷി, ഉദ്ഗ്രഥനശേഷി, വിശകലനശേഷി, ആസൂത്രണശേഷി, ഓര്‍മശക്തി, സമയനിഷ്ഠ മുതലായവ പരീക്ഷകളിലൂടെ വിലയിരുത്തപ്പെടുന്നു. അതിനാല്‍ ശ്രദ്ധാപൂര്‍വ്വമുള്ള പ്രായോഗിക പരിശീലനം അത്യന്താപേക്ഷിതമാണ്.

സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിലെ വിലപിടിച്ചതും അനിവാര്യവുമായ ഒന്നാണ് പരീക്ഷകള്‍. വിദ്യാര്‍ഥികളുടെ പഠനനിലവാരം അറിയാനും തുടര്‍പഠനത്തിനു പ്രചോദനമേകാനും പരീക്ഷകള്‍ സഹായിക്കുന്നു. മാത്രമല്ല ഒരാളുടെ കരിയര്‍, അവസരങ്ങള്‍, വരുമാനം എന്നിവയുടെയെല്ലാം അടിസ്ഥാനം പരീക്ഷകളിലെ ഉന്നതവിജയമാണ്. അതുകൊണ്ടുതന്നെ എങ്ങനെ നന്നായി പഠിക്കണം, പരീക്ഷാപേടിയില്ലാതെ എങ്ങനെ പരീക്ഷയെ നേരിടാം, പഠനസാമര്‍ഥ്യം ശരിയായി വിനിയോഗിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് വ്യക്തമായ അവബോധം ഉണ്ടായിരിക്കണം. മികച്ച വിജയം കരസ്ഥമാക്കുക എന്ന സ്വപ്നസാക്ഷാല്‍ക്കാരത്തിന്റെ വേദിയൊരുക്കുന്ന പരീക്ഷകള്‍ ജീവിതത്തില്‍ ഉന്നതിയിലെത്താനുള്ള ചവിട്ടുപടികളാണ്.


പഠനം
പഠനം ഒരു കലയാണ്. ജീവിതത്തെ മാറ്റിമറിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളിന് ശരിയായ പഠനം അത്യാവശ്യമാണ്. പഠനമെന്നത് പ്രയോഗത്തിലധിഷ്ഠിതമാണ്. ഒട്ടേറെ മണിക്കൂറുകള്‍ നീണ്ട പഠനത്തിലൂടെ മാത്രമെ പരീക്ഷ ജയിക്കാനാവൂ. പഠനം ഒരു വിതയും പരീക്ഷ ഒരു കൊയ്ത്തും പോലെയാണ്. പരീക്ഷക്കു ശേഷം കുട്ടികള്‍ കതിരും പതിരും വേര്‍തിരിക്കപ്പെടുന്നു. പഠിക്കാന്‍ ഏറ്റവും വേണ്ടത് പ്രചോദനമാണ്. യഥാര്‍ഥത്തില്‍ പഠനം രസകരമായ ഒരു അനുഭവമാകണം. പഠനം എന്നതു മാതാപിതാക്കളോടു കാണിക്കുന്ന ഔദാര്യമല്ല; അവരവരുടെ ഭാവിക്ക് വേണ്ടിയാണ് എന്നു തിരിച്ചറിയണം. പഠനം വെറും യുക്തിപരമായ ഒരു പ്രക്രിയ അല്ല. അതു തികച്ചും മാനസികമായ ഒരു പ്രവര്‍ത്തനമാണ്. വിദ്യാര്‍ഥികളുടെ ജന്‍മവാസന, വൈകാരിക പ്രവണതകള്‍, ആഭിമുഖ്യങ്ങള്‍, ആഗ്രഹങ്ങള്‍, കഴിവുകള്‍, ഇച്ഛാശക്തി എന്നിവയ്‌ക്കെല്ലാം പഠനത്തില്‍ മുഖ്യ പങ്കു വഹിക്കാനുണ്ട്.

പഠനരീതി
പഠനം ശരിയായ രീതിയില്‍ നടക്കണമെങ്കില്‍ ശരിയായ പഠനമാര്‍ഗങ്ങള്‍ പിന്തുടരേണ്ടതുണ്ട്.
തന്റെ പഠനം ഒരു പരീക്ഷയെ നേരിടും എന്ന ബോധത്തിന്റെ അടിസ്ഥാനത്തില്‍ പരിശീലനം ആരംഭിക്കണം.
കൃത്യമായ ടൈംടേബിള്‍ തയാറാക്കണം. എപ്പോള്‍ ഉറങ്ങണം, ഉണരണം, എത്ര സമയം പഠിക്കണം തുടങ്ങിയ എല്ലാ കാര്യങ്ങളും നേരത്തെ തന്നെ തീരുമാനിച്ചു വയ്ക്കണം. പഠിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ഒരു ലക്ഷ്യമുണ്ടായിരിക്കണം. അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഒരു ധാരണയുണ്ടായിരിക്കണം.
യാന്ത്രികമായ പഠനം ഉപേക്ഷിക്കണം. ഏതൊരു പാഠഭാഗം പഠിക്കുമ്പോഴും അടിസ്ഥാനപരമായി അതില്‍നിന്നു ചോദിക്കാവുന്ന ചോദ്യങ്ങള്‍ കണ്ടെത്തണം. അതിനുശേഷം ആ ചോദ്യങ്ങള്‍ക്ക് ഉത്തരം തയാറാക്കണം. ആ ഉത്തരങ്ങള്‍ മനസിലുറപ്പിക്കണം. അതിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യണം. പഠിക്കുന്ന കാര്യങ്ങളില്‍ പരസ്പരം ബന്ധമുള്ളതിനെ കോര്‍ത്തിണക്കണം. ഓരോ കാര്യങ്ങളും വായിക്കുമ്പോള്‍ ഇത് അറിയാവുന്ന ഏതെങ്കിലും കാര്യത്തോടു ബന്ധപ്പെട്ടതാണല്ലോ, ഉള്‍പ്പെടുത്തേണ്ടതാണല്ലോ എന്നു സ്വയം ചിന്തിക്കണം. ക്ലാസില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ അതീവ ശ്രദ്ധയോടെ കേള്‍ക്കണം. സംശയനിവാരണം നടത്തണം. പഠിപ്പിക്കുമ്പോള്‍ എല്ലാവര്‍ക്കും മനസിലാവാറുണ്ട്. എന്നാല്‍ അന്ന് ഉറങ്ങിയുണരുമ്പോള്‍ 40 ശതമാനം മാഞ്ഞുപോകുകയോ വ്യക്തത നഷ്ടപ്പെടുകയോ ചെയ്യും. ഈ ചോര്‍ച്ച ഒഴിവാക്കാന്‍ നിത്യേന ഉറങ്ങുന്നതിനു മുമ്പ് പഠിപ്പിച്ചത് ഓര്‍ത്ത് സംക്ഷിപ്തമായി അവരവര്‍ക്ക് മനസിലാവുന്ന രീതിയില്‍ ഒരു നോട്ടുബുക്കില്‍ കുറിച്ചുവയ്ക്കണം. ഈ കുറിപ്പുകള്‍ പില്‍ക്കാലത്ത് നോക്കിയാല്‍ പഠിച്ചതിന്റെ പൂര്‍ണരൂപം മനസില്‍ തെളിയണം. ഓരോ ദിവസവും പഠിച്ച കാര്യങ്ങള്‍ കിടക്കുന്നതിനു മുമ്പും രാവിലെ എഴുന്നേല്‍ക്കുമ്പോഴും ഓര്‍ക്കുക. ബുദ്ധിയുടെ വികാസത്തിന് ഇതു പ്രയോജനം ചെയ്യും.

റിവിഷന്‍
പഠനം ആരംഭിക്കുന്ന ദിവസം മുതല്‍ തന്നെ റിവിഷനും തുടങ്ങണം. ഓരോ ദിവസവും പഠിപ്പിക്കുന്ന കാര്യങ്ങള്‍ അന്നന്ന് ഓര്‍മയില്‍ ഫയല്‍ ചെയ്യണം. ഓരോ 'യൂണിറ്റാ'യി പഠിച്ച് ഓര്‍ത്തുവയ്ക്കണം. വാരാന്ത്യത്തില്‍ അവലോകനം നടത്തണം. ഒരു മാസം കഴിയുമ്പോള്‍ പുനപ്പരിശോധനയും മൂന്ന് മാസത്തിലൊരിക്കല്‍ സ്വയം ചോദ്യപേപ്പറുണ്ടാക്കി പരീക്ഷ (ങീരസ ഋഃമാ) നടത്തുകയും വേണം. വര്‍ഷാന്ത്യമാവുമ്പോള്‍ പഴയകാല ചോദ്യപേപ്പറുകള്‍ സംഘടിപ്പിച്ച് പരീക്ഷ നടത്തി മാര്‍ക്കിടണം. ആവര്‍ത്തനം ഒരു വിഷയത്തില്‍ മാത്രം തുടര്‍ച്ചയായി നടത്തുന്നതു ശരിയല്ല. പഠിച്ച കാര്യങ്ങള്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നത് മറവിയെ അതിജീവിക്കാനുള്ള മാര്‍ഗമാണ്. എത്രമാത്രം റിവിഷന്‍ നടത്തുന്നുവോ അത്രമാത്രം മനസിലുറക്കുകയും തികഞ്ഞ ആത്മവിശ്വാസമുണ്ടാകുകയും ചെയ്യും.
പ്രോഗ്രസ് കാര്‍ഡുകളും ഗ്രാഫുകളും തയാറാക്കുക, സ്വയം വിലയിരുത്തല്‍, സ്വന്തം ഭാഷയില്‍ ചുരുക്കി എഴുതിയ കുറിപ്പുകള്‍, ഭൂപടങ്ങള്‍, ഗ്രാഫുകള്‍, ചിത്രങ്ങള്‍, ചാര്‍ട്ടുകള്‍, ഇമേജുകള്‍, കാര്‍ട്ടൂണുകള്‍, ഡോക്യുമെന്ററി തുടങ്ങിയ നിരവധി പഠനസഹായികളെ ഉപയോഗപ്പെടുത്തിയാല്‍ പഠനം മെച്ചപ്പെടുത്താന്‍ സാധിക്കും. പാഠഭാഗം ക്ലാസെടുത്ത് പഠിപ്പിക്കുന്നതു നല്ലതാണ്. മറ്റൊരാള്‍ക്ക് പഠിപ്പിക്കുന്ന സമയത്ത് സ്വാഭാവികമായും പോയിന്റുകള്‍ മനസിലാകും.


പഠനമുറി

പഠനസ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ശബ്ദകോലാഹലങ്ങളില്ലാത്ത അന്തരീക്ഷം പഠനത്തിലുള്ള ഏകാഗ്രത വര്‍ധിപ്പിക്കും. സ്വീകരണമുറി, കിടപ്പുമുറി, ഊണുമുറി എന്നിവയിലിരുന്നുള്ള പഠനം ഒഴിവാക്കണം. കിടന്നും ചാരിയിരുന്നും പഠിക്കുന്ന ശീലം ഉപേക്ഷിക്കണം. നിവര്‍ന്നിരുന്ന് പഠിക്കണം. നടന്നു വായിക്കുന്നതും നല്ലതാണ്. നല്ലപോലെ ശുദ്ധവായുവും വൃത്തിയും വെളിച്ചവുമുള്ള മുറി തെരഞ്ഞെടുക്കണം. ഫോര്‍മുലകള്‍, നിര്‍വ്വചനങ്ങള്‍, പദ്യഭാഗങ്ങള്‍, മാപ്പുകള്‍, ഡയഗ്രങ്ങള്‍ തുടങ്ങിയവ വിവിധ വര്‍ണങ്ങളില്‍ ചാര്‍ട്ടിലെഴുതി പഠനമുറിയില്‍ ഒട്ടിച്ചുവയ്ക്കുകയും സമയം കിട്ടുമ്പോഴൊക്കെ ആവര്‍ത്തിച്ച് വായിച്ച് അവ മനസിലുറപ്പിക്കുകയും വേണം. അരണ്ട പ്രകാശത്തിലിരുന്നും തീവ്രമായ പ്രകാശത്തിന് അഭിമുഖമായിരുന്നും വായിക്കുന്നത് കണ്ണിനു ദോഷകരമാണ്. പുസ്തകകങ്ങള്‍, സ്റ്റേഷനറികള്‍, കുടിവെള്ളം എന്നിവ കൈയ്യെത്തും ദൂരത്ത് ലഭ്യമാക്കണം. അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് പഠിക്കാനിരിക്കുക. ഒരേ സ്ഥലത്ത്, ഒരേ രീതിയില്‍, ഒരേ സമയത്ത് ഇരുന്നു പഠിക്കുന്നതിനേക്കാള്‍ ഇടയ്ക്കിടെ ചില മാറ്റങ്ങള്‍ പരീക്ഷിക്കുന്നത് നന്നായിരിക്കും. പഠനമുറിയുടെ പുന:ക്രമീകരണം, പഠനസമയത്തിലെ മാറ്റങ്ങള്‍ എന്നിവ വിരസത കുറയ്ക്കുകയും പുതുമ ഉണ്ടാക്കുകയും ചെയ്യും.
ഓരോരുത്തരും അവര്‍ക്കിണങ്ങിയ പഠനരീതികള്‍ സ്വയം കണ്ടെത്തുന്നതാണ് ഉചിതമായ മാര്‍ഗം.


ഇടവേള
പഠിക്കാനിരുന്നാല്‍ മണിക്കൂറുകളോളം ഒറ്റയിരുപ്പില്‍ പഠിക്കാതെ ഓരോ 45 - 50 മിനുറ്റിനു ശേഷവും 10-15 മിനുറ്റ് ഇടവേള എടുക്കുന്നത് പഠിച്ച കാര്യങ്ങള്‍ ശരിയായി ഗ്രഹിക്കാനും അലസത മാറ്റാനും തലച്ചോറിന് വിശ്രമം നല്‍കാനും ഉപകരിക്കും. ഈ സമയത്ത് ചെറിയ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. കൈവീശി നടക്കല്‍ നല്ല ഒരു വ്യായാമമാണ്. തലച്ചോറിലേക്കും മറ്റു ശരീരഭാഗങ്ങളിലേക്കും ഉള്ള രക്തചംക്രമണം കൂട്ടാന്‍ സഹായിക്കുന്ന നോറെപിനെഫ്രിന്‍, എന്‍ഡോര്‍ഫിനുകള്‍ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് വര്‍ധിക്കാന്‍ ഇതു സഹായിക്കും. മാനസികോല്ലാസം നല്‍കുന്ന എന്ത് പ്രവൃത്തിയും ഈ ഇടവേളയില്‍ ചെയ്യാവുന്നതാണ്. ലഘുവ്യായാമങ്ങള്‍, പാട്ടുകേള്‍ക്കല്‍, ഗൗരവമില്ലാത്ത ടി.വി. പ്രോഗ്രാം
കാണല്‍ എന്നിവ ചെയ്യാം. എന്നാല്‍ ഇടവേള 20 മിനുറ്റില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. എല്ലാ ദിവസവും കൃത്യമായി വ്യായാമം ചെയ്യണം. കാരണം ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാവുകയുള്ളൂ. ആരോഗ്യമുള്ള മനസുണ്ടെങ്കില്‍ മാത്രമെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ പഠനത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ പഠനത്തിന്റെ ഇടവേളകളില്‍ പുറത്തുപോയി കളിക്കാന്‍ കുട്ടിയെ അനുവദിക്കുകയും വേണം.

ഉറക്കം
ശരീരത്തിനും മനസിനും വിശ്രമം നല്‍കുന്ന പ്രവൃത്തിയാണ് ഉറക്കം. അതിനാല്‍ പഠനത്തോടൊപ്പം പ്രധാനമാണ് ഉറക്കവും. ഉണര്‍ന്നിരിക്കുമ്പോഴും വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നപ്പോഴും ശരീരത്തിനും മനസിനും ഉണ്ടായ ഊര്‍ജനഷ്ടം പരിഹരിക്കുന്നത് ഉറക്കം എന്ന പ്രക്രിയയിലൂടെയാണ്.
രാത്രി വളരെ വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്ന ശീലം വിപരീതഫലം സൃഷ്ടിക്കും. ദിവസവും ശരാശരി 6 - 8 മണിക്കൂര്‍ ഉറങ്ങുന്നതു പഠിച്ച കാര്യങ്ങള്‍ മനസില്‍ ഉറയ്ക്കാന്‍ സഹായിക്കുന്നതാണ്.


രക്ഷിക്കണം, രക്ഷിതാക്കള്‍


മാതാപിതാക്കള്‍ താങ്ങും തണലുമാകണം. സംശയം പറഞ്ഞുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കൂട്ടിരിക്കാനും നല്ല വാക്കുകളില്‍ അവരെ സംതൃപ്തരാക്കാനും മാതാപിതാക്കള്‍ക്കു കഴിയും. കുറ്റപ്പെടുത്തലുകള്‍ക്കു പകരം സ്‌നേഹത്തിന്റെ, അംഗീകാരത്തിന്റെ അന്തരീക്ഷം വീടുകളില്‍ നിറയണം. ഏതു പ്രതിസന്ധിഘട്ടത്തിലും ഞങ്ങള്‍ കൂടെയുണ്ടെന്ന ആത്മധൈര്യം കുട്ടിയുടെ കഴിവ് കൂടുതല്‍ മികവുറ്റതാക്കും. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകള്‍ കുട്ടിയുടെ പഠനത്തെ ഗൗരവമായി ബാധിക്കുമെന്നും ഓര്‍ക്കുക. അധ്യാപകര്‍ പകര്‍ന്നു കൊടുക്കുന്ന അറിവ് പരിപോഷിപ്പിക്കേണ്ടത് മാതാപിതാക്കളാണ്. കുട്ടികള്‍ക്കു പഠനത്തിനുള്ള പ്രേരണയും പ്രചോദനവും നല്‍കേണ്ടതും അവരാണ്. കുട്ടികളുടെ മാനസിക-ശാരീരിക ആരോഗ്യം അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. മനസിനു സംഘര്‍ഷം ഉണ്ടാക്കുന്ന കാര്യങ്ങള്‍ കുടുംബത്തില്‍ ഉണ്ടാകുമ്പോള്‍ തല്‍ക്കാലത്തേക്ക് അവ കുട്ടികളില്‍നിന്നു മറച്ചുവയ്ക്കണം. ധാരാളം ഊര്‍ജം ആവശ്യമുള്ള കാലമാണ് പഠനകാലം.
ആരോഗ്യദായകങ്ങളായ കളികള്‍, വ്യായാമങ്ങള്‍ എന്നിവ സമയലഭ്യതക്കനുസരിച്ച് ഉള്‍പ്പെടുത്തി കുട്ടികളുമായി കൂടിയാലോചിച്ച് വീട്ടില്‍ ഒരു ടൈംടേബിള്‍ തയാറാക്കണം. ചിട്ടയോടെ പഠിക്കാന്‍ ശീലിക്കുകയും, മനസു കൊണ്ടാഗ്രഹിക്കുകയും, അതിനു മാതാപിതാക്കള്‍ സഹായിക്കുകയും ചെയ്താല്‍ വളരെ ലാഘവത്തോടെ പരീക്ഷ എഴുതാനും സമ്മര്‍ദ്ദരഹിതമായി ജീവിക്കാനും കഴിയും. ആത്മാര്‍ഥമായ പ്രശംസയിലൂടെ കുട്ടികളില്‍ ആത്മവിശ്വാസം ഉണര്‍ത്തിയെടുക്കണം.
പരീക്ഷയില്‍ വിജയം നേടാന്‍ അത് ഉത്തേജനം നല്‍കും. അസ്വസ്ഥത ഉളവാക്കുന്ന കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കണം. സ്‌നേഹനിര്‍ഭരമായി തോളത്ത് തലോടല്‍, അംഗീകാരത്തിന്റെ ഹസ്തദാനം, ആശ്വസിപ്പിക്കാനുതകുന്ന മൃദുസ്പര്‍ശം ഇവയെല്ലാം മാതാപിതാക്കളില്‍നിന്നു മക്കള്‍ ആഗ്രഹിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്.

ഓര്‍ത്തിരിക്കാന്‍

1. പഴയ ചോദ്യപേപ്പറുകള്‍ ശേഖരിച്ച് ഉത്തരങ്ങള്‍ എഴുതി പരിശീലിക്കുക. മികച്ച രീതിയിലുള്ള പരിശീലനം ആത്മവിശ്വാസം വര്‍ധിപ്പിക്കും.
2. ഉത്കണ്ഠ, അകാരണമായ ഭയം എന്നിവ പഠിച്ച കാര്യങ്ങള്‍ മറന്നു പോകാന്‍ ഇടവരുത്തും. അതിനാല്‍ പരിഭ്രമം കൂടാതെ പരീക്ഷയെ അഭിമുഖീകരിക്കണം.
3. പരീക്ഷയുടെ തലേദിവസം നന്നായി ഉറങ്ങണം. ഉറക്കമൊഴിച്ചിരുന്നു പഠിക്കുന്നത് വിപരീതഫലം സൃഷ്ടിക്കും.
4. പരീക്ഷാ സമയത്തിന് ഒരു മണിക്കൂര്‍ നേരത്തെ ഹാളിനു സമീപം എത്താന്‍ ശ്രദ്ധിക്കണം. വഴിയില്‍ സംഭവിച്ചേക്കാവുന്ന അപ്രതീക്ഷിത തടസ്സങ്ങള്‍ കാരണം വൈകിയെത്തിയാല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാവാനിടയുണ്ട്.
5. ഹാള്‍ടിക്കറ്റ്, പേന (3 എണ്ണം) പെന്‍സില്‍, സ്‌കെയില്‍, റബ്ബര്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, വാച്ച് തുടങ്ങി ആവശ്യമായ സാമഗ്രികള്‍ കൈയിലുണ്ട് എന്ന് ഉറപ്പുവരുത്തണം.
6. കുടിവെള്ളം കരുതണം.
7. മനസ് ശാന്തമാക്കുക. ചിതറിയ ചിന്തകള്‍ കൊണ്ട് പ്രക്ഷുബ്ദമാവാന്‍ അനുവദിക്കരുത്.
8. ചോദ്യപേപ്പര്‍ ലഭിച്ചാല്‍ ഉടനെ മുഴുവനായും ഒരാവര്‍ത്തി വായിക്കണം.
9. ഏറ്റവും നന്നായി അറിയുന്ന ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരം എഴുതുക. ചോദ്യനമ്പര്‍ തെറ്റാതെ രേഖപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.
10. ഓരോ ചോദ്യത്തിന്റേയും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നിശ്ചയിച്ച് ഉത്തരം എഴുതണം.
ഒരു മാര്‍ക്കിന്റെ ചോദ്യത്തിന് ഉത്തരം വിശദീകരിച്ച് എഴുതാന്‍ അറിയാമെന്നുള്ളതിനാല്‍ നീട്ടിവലിച്ച് എഴുതിയിട്ട് കാര്യമില്ല. ഇതിന് ഒരു മാര്‍ക്ക് മാത്രമെ ലഭിക്കുകയുള്ളു എന്ന തിരിച്ചറിവുണ്ടാവണം.
11. സമയക്രമം പാലിക്കണം. ഇല്ലെങ്കില്‍ മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാന്‍ പ്രയാസപ്പെടും. മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് സമയവിഭജനം നടത്തേണ്ടത്.
12. ഇന്നലത്തെ പരീക്ഷയെക്കുറിച്ച് ചിന്തിക്കരുത്. ഇന്നത്തെ പരീക്ഷ കൂടുതല്‍ മികവോടെ എഴുതുക.
അനാവശ്യമായി ചിന്തിച്ചിരിക്കുന്നത് സമയനഷ്ടം ഉണ്ടാക്കും.
13. പ്രധാന പോയിന്റുകള്‍ക്ക് അടിവരയിടുന്നതും ഉപന്യാസത്തിന് ഇടയ്ക്കിടെ ചെറിയ തലക്കെട്ടുകള്‍ നല്‍കുന്നതും കൂടുതല്‍ മാര്‍ക്ക് നേടാനുള്ള ഉപാധിയാണ്.
14. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതി എന്ന് ഉറപ്പുവരുത്തണം. ഓരോ ഉത്തരങ്ങള്‍ക്കും ശേഷം അല്‍പം സ്ഥലം ഒഴിച്ചിടുന്നത് നല്ലതാണ്. പിന്നീട് ഒരു പ്രധാന പോയിന്റ് ഓര്‍മവന്നാല്‍ ചേര്‍ക്കാന്‍ ഈ സ്ഥലം ഉപകരിക്കും.
15. പരീക്ഷാസമയം അവസാനിക്കുന്നതിന് മുമ്പ് ഹാളില്‍നിന്നു പുറത്തിറങ്ങരുത്. എഴുതിയ ഉത്തരങ്ങള്‍ വായിക്കാനും ഏതെങ്കിലും ചോദ്യനമ്പര്‍ തെറ്റിപ്പോയാല്‍ തിരുത്താനും വിട്ടുപോയതുണ്ടെങ്കില്‍ ചേര്‍ക്കാനും ഈ സമയം വിനിയോഗിക്കാവുന്നതാണ്.

ഭക്ഷണം
തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് പോഷകമൂല്യമുള്ള ആഹാരം നിര്‍ബന്ധമാണ്. ആഹാരം ക്രമീകരിച്ചാല്‍ പഠനവേളയില്‍ ഉണ്ടാകുന്ന ഉറക്കച്ചടവും വയറുസംബന്ധമായ അസുഖങ്ങളും ഒഴിവാക്കാം. 4 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ 45-65 ശതമാനം അന്നജവും 30-35 ശതമാനം കൊഴുപ്പുകളും 30 ശതമാനം വരെ മാംസവും ഉണ്ടായിരിക്കണം. പഠനസമയത്ത് കഴിവതും കട്ടിയാഹാരങ്ങള്‍ ഒഴിവാക്കണം. ഇറച്ചി, പൊറോട്ട, ബിരിയാണി എന്നിവ ഒഴിവാക്കണം. വൈറ്റമിന്‍ സി, പ്രോട്ടീന്‍ ഇവയൊന്നും അടങ്ങിയിട്ടില്ലാത്തതിനാല്‍ ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം നല്ലതല്ല. കൊഴുപ്പ്, കൊളസ്‌ട്രോള്‍, എണ്ണ എന്നിവ കൂടുതലുള്ള ഭക്ഷണസാധനങ്ങള്‍ ഉപേക്ഷിക്കണം. കോളകള്‍, ചിപ്
സുകള്‍, ബര്‍ഗര്‍, ചോക്‌ളേറ്റ് എന്നിവ കഴിവതും ഒഴിവാക്കണം. ഇവ അമിതമായി കഴിച്ചാല്‍ ആരോഗ്യത്തെബാധിക്കും. ചായ, കാപ്പി എന്നിവ അമിതമാവാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
പഠനത്തിനിടയില്‍ ഭക്ഷണം കൃത്യസമയത്ത് കഴിക്കണം. വിശന്ന വയറുമായി പഠിക്കാനിരിക്കുന്നത് വിപരീതഫലം സൃഷ്ടിക്കും. വയറുനിറയെ ആഹാരം കഴിച്ച് പഠിക്കാനിരുന്നാല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ ഉറക്കം തൂങ്ങാന്‍ സാധ്യതയുണ്ട്. ഉറക്കച്ചടവോടെ പഠിക്കുന്ന കാര്യങ്ങള്‍ മനസില്‍ തങ്ങിനില്‍ക്കുക പ്രയാസമാണ്. വിറ്റാമിനുകളുടെ സ്രോതസ്സുകളായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. പച്ചക്കറികളില്‍ പാവയ്ക്ക, ചുവന്ന ചീര, ഇലക്കറികള്‍ എന്നിവയും മീനുകളില്‍ മത്തി, അയല പോലുള്ളവ വേണ്ടത്ര അയഡിനും ഇരുമ്പും നല്‍കും. നെല്ലിക്ക, മാതളനാരങ്ങ,ഓറഞ്ച് എന്നിവ കഴിക്കുന്നത് പരീക്ഷാക്കാലങ്ങളിലെ ക്ഷീണവും മാനസിക പിരിമുറുക്കവും അകറ്റുന്നു.
എളുപ്പത്തില്‍ ദഹിക്കുന്ന ഗോതമ്പ്, അരി എന്നിവകൊണ്ടുള്ള ഭക്ഷണമാണ് പരീക്ഷാനാളുകളില്‍ നല്ലത്.
കഞ്ഞി, പയര്‍, പുട്ട്, കടല, ദോശ, സാമ്പാര്‍ ഇവയെല്ലാം നല്ല വിഭവങ്ങളാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ നടക്കുന്നതിനാല്‍ ധാരാളം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. ഇല്ലെങ്കില്‍ നിര്‍ജ്ജലീകരണം, ക്ഷീണം, തളര്‍ച്ച എന്നിവ ഉണ്ടാകാം. ഇളനീര്‍ പോലെയുള്ള പ്രകൃതിദത്തമായ പാനീയങ്ങള്‍ നിര്‍ജ്ജലീകരണം തടയാനും പഠനത്തിനിടയില്‍ ഉന്‍മേഷം വീണ്ടെടുക്കാനും ഉപകരിക്കും. പരീക്ഷയ്ക്കു പോകുന്നതിനു മുമ്പ് നല്ല ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. അതേസമയം തീരെ കുറച്ചു കഴിച്ചാല്‍ തലകറക്കവുമുണ്ടാവും. അതിനാല്‍ മിതമായി ഭക്ഷണം കഴിക്കുന്നതാണ് അഭികാമ്യം.

ഏകാഗ്രത
സ്വസ്ഥമായി നില്‍ക്കുന്ന ശ്രദ്ധയ്ക്കാണ് ഏകാഗ്രത എന്നു പറയുന്നത്. ശ്രദ്ധയുണ്ടാവുമ്പോഴാണ് ഏകാഗ്രമായി പഠിക്കാന്‍ കഴിയുന്നത്. ഒരു പ്രവൃത്തിയില്‍ ഏകാഗ്രതയുണ്ടെങ്കില്‍ ആ പ്രവൃത്തിയോട് താല്‍പര്യം ഉണ്ടാകും. അതിനാല്‍ ഏതു കാര്യം പഠിക്കുമ്പോഴും പൂര്‍ണമായും ഏകാഗ്രതയോടെയും താല്‍പര്യത്തോടെയും പഠിക്കുക. കഠിനമായി പരിശ്രമിച്ചും ഫലം കിട്ടാത്തതിന് ഒരു പ്രധാനകാരണം ഏകാഗ്രതയില്ലായ്മയാണ്. ഉല്‍കണ്ഠയോ നിരാശയോ ഉണ്ടാക്കുന്ന ചിന്തകള്‍ ഏകാഗ്രത കുറയ്ക്കും. ദേഷ്യം, അഹങ്കാരം, സങ്കടം, വൈരാഗ്യം തുടങ്ങിയ തീഷ്ണവിചാരങ്ങളോടെ പഠിക്കാനിരിന്നാല്‍ പഠിക്കുന്ന കാര്യങ്ങള്‍ ശരിയായി മനസില്‍ രേഖപ്പെടുത്തുകയില്ല. പല കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ നമ്മെ അലട്ടും. അപ്പോള്‍ വേണ്ടത് അനാവശ്യമായ ചിന്തകള്‍ ഒഴിവാക്കുകയും കാര്യങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ വിഭജിക്കുകയുമാണ്. ആത്മവിശ്വാസവും അര്‍പ്പണബോധവും പഠനത്തോടു താല്‍പര്യവും ശാന്തമായ മനസ്സും ഉണ്ടെങ്കില്‍ ഏകാഗ്രത വര്‍ധിക്കും.

ടെന്‍ഷന്‍
പരീക്ഷാക്കാലത്ത് അല്‍പം ടെന്‍ഷന്‍ ഉള്ളത് നല്ലതാണ്. അതു പരീക്ഷയെ കൂടുതല്‍ ഗൗരവമായി കാണാന്‍ ഉപകരിക്കും. എന്നാല്‍ ടെന്‍ഷന്‍ അമിതമായാല്‍ ആപത്താണ്. കുട്ടിയുടെ ആധിയും മാതാപിതാക്കളുടെ അമിതപ്രതീക്ഷകളും സഹപാഠികളുടെ മികച്ച വിജയവുമെല്ലാം ആത്മവിശ്വാസം ഇല്ലാതാക്കും. ഇത് അമിത ടെന്‍ഷനു കാരണമാകും. ടെന്‍ഷന്‍ കൂടുമ്പോള്‍ തലവേദന, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ പല രോഗങ്ങളും പ്രത്യക്ഷപ്പെടാം. പ്രതിസന്ധികളെ മറികടക്കാനുള്ള ഉപബോധമനസിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാകാം ഈ രോഗങ്ങളുടെ അടിസ്ഥാനം. ടെന്‍ഷന്‍ കുട്ടിയുടെ പ്രതിരോധശേഷിയെത്തന്നെ തകരാറിലാക്കും. അതിനാല്‍ സ്റ്റഡി ലീവിലും പരീക്ഷാസമയത്തും നല്ല വിശ്രമവും ആരോഗ്യകരമായ ഭക്ഷണവും കുട്ടികള്‍ക്ക് അത്യന്താപേക്ഷിതമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago