HOME
DETAILS
MAL
കേന്ദ്ര ബജറ്റില്‍ നിരാശ പ്രകടിപ്പിച്ച് ചന്ദ്രബാബു നായിഡു
backup
February 02 2018 | 07:02 AM
വിശാഖപട്ടണം: ബജറ്റില്‍ ആന്ധ്രപ്രദേശിനെ തഴഞ്ഞ കേന്ദ്ര നിലപാടില്‍ നിരാശ പ്രകടിപ്പിച്ച് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു. തങ്ങളെ അവര്‍ക്കു വേണ്ടാങ്കില്‍ അവരോട് നമസ്തെ പറയുമെന്ന് ബി.ജെ.പിയുടെ മുഖ്യ സഖ്യ കക്ഷികൂടിയായ തെലുഗു ദേശം പാര്‍ട്ടി തലവന്‍ പ്രതികരിച്ചു.
ബജറ്റിനെ കുറിച്ച് പാര്‍ട്ടി എം.പിമാരുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങള്‍ യുദ്ധം പ്രഖ്യാപിക്കാന്‍ പോവുകയാണ്. നമുക്ക് മൂന്നു ഓപ്ഷനുകളാണുള്ളത്. ഒന്നുകില്‍ അവകാശത്തനായി ശ്രമം തുടരാം. രണ്ടാമതായി എം.പിമാര്‍ രാജിവെക്കാം. മൂന്നാമതായി ബി.ജെ.പിയുമായി ബന്ധം വിഛേദിക്കാം- ടി.ഡി.പി എം.പി ഡല്‍ഹിയില്‍ എ.എന്‍.ഐയോട് പറഞ്ഞു. നായിഡു ഫെബ്രുവരി നാലിന് എം.പിമാരുടെ ഒരു അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."