ചോക്ലേറ്റില്‍ പി.എച്ച്.ഡി കാലാവധി മൂന്നു വര്‍ഷം
ചോക്ലേറ്റ് നുണയാന്‍ മാത്രമുള്ളതല്ലെന്നാണ് മനസിലാകുന്നത്, അതിലുമുണ്ട് വിദ്യാഭ്യാസത്തിന്റെ 'കടന്നുകയറ്റം'. ചോക്ലേറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി.എച്ച്.ഡി ചെയ്യാന്‍ അവസരമൊരുക്കി ഇംഗ്ലണ്ടിലെ ഒരു സര്‍വകലാശാല രംഗത്തെത്തിയിരിക്കുകയാണ്.
യു.കെയിലെ യൂനിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഇംഗ്ലണ്ടാണ് ഇതിനുള്ള അവസരം ഒരുക്കുന്നത്.
മൂന്നു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. ചോക്ലേറ്റ് കമ്പനിയുടെ അഭ്യര്‍ഥന പ്രകാരമാണ് ഇത്തരം ഒരു കോഴ്‌സ് സര്‍വകലാശാലയില്‍ തുടങ്ങുന്നത്. വിവിധതരം രുചിക്കു കാരണമാകുന്ന കൊക്കോ ബീന്‍സിലെ ഫെര്‍മന്റേഷനെക്കുറിച്ചാണു പ്രധാനമായും പഠിക്കേണ്ടത്.
വ്യത്യസ്തമായ രുചികള്‍ രൂപപ്പെടുമ്പോള്‍ ഉണ്ടാകുന്ന രാസപ്രവര്‍ത്തനങ്ങളും എങ്ങനെ നാവിനെ കൂടുതല്‍ കൊതിപ്പിക്കുന്ന രുചിക്കൂട്ടുകള്‍ ഇനിയുമുണ്ടാക്കാമെന്നതും പഠന വിഷയമായിരിക്കും. ചോക്കോഹോളിക്‌സില്‍ ഗവേഷണത്തിനായി 15,000 പൗണ്ടാണ് യൂനിവേഴ്‌സിറ്റി മിടുക്കരായ ഗവേഷണ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നത്. അതായത് 1,25,19,277 ഇന്ത്യന്‍ രൂപ. പഠനത്തിനു ശേഷം കാഡ്ബറി, മില്‍ക്കാ തുടങ്ങിയ ചോക്ലേറ്റ് കമ്പനികളില്‍ ജോലിയും ലഭിക്കും. ഫെബ്രുവരി 27വരെയാണ് അപേക്ഷ നല്‍കാനുള്ള അവസരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."