തെരുവുവിളക്കുകള്‍ക്ക് ഓട്ടോമാറ്റിക്ക് മീറ്ററുകള്‍ ഇല്ലാത്തത് അപകടഭീതി പരത്തുന്നു
പുതുനഗരം: തെരുവുവിളക്കുകള്‍ക്കായി സ്ഥാപിക്കുന്ന ഓട്ടോമാറ്റിക്ക് മീറ്ററുകള്‍ ഇല്ലാത്തത് അപകടഭീതി പരത്തുന്നു. തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിനായി കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ വൈദ്യുത പോസ്റ്റുകളില്‍ സ്ഥാപിച്ചുവരുന്ന മീറ്ററും ഓട്ടോമാറ്റിക്ക് സ്വിച്ചും എല്ലാ പ്രദേശത്തും വ്യാപിക്കാത്തതിനാല്‍ നാട്ടുകാര്‍ ഉപയോഗിക്കുന്ന സ്വിച്ചുകള്‍ അപകടഭീതി പരത്തുന്നു. പുതുനഗരം, കൊടുയാവായൂര്, പെരുവെമ്പ്, കണ്ണാടി, പട്ടഞ്ചേരി, പെരുമാട്ടി എന്നീ പഞ്ചായത്തുകളില്‍ ഉള്‍പ്രദേശങ്ങളില്‍ ഇത്തരം മീറ്ററുകള്‍ സ്ഥാപിച്ചിട്ടില്ല.
മിക്ക സമയങ്ങളിലും തെരുവുവിളക്കുകള്‍ പ്രകാശിക്കാറില്ല. വൈദ്യുത പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള മീറ്ററുകള്‍ എല്ലാ പ്രദേശത്തും സ്ഥാപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട പഞ്ചായത്ത് അധികൃതര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മോണിറ്ററിങ്ങ് നടത്താത്തതാണ് പ്രതിസന്ധികള്ക്കുകാരണമെന്നും തകരാറിലായ തെരുവുവിളക്കു സ്വിച്ചുകളെ മാറ്റി ഓട്ടോമാറ്റിക്ക് മീറ്ററോടുകൂടിയ സ്വിച്ചുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."