തട്ടകത്തില്‍ പൂനെയെ തൊഴിച്ച് ബ്ലാസ്റ്റേഴ്‌സ്: നിര്‍ണായക വിജയം വിനീതിന്‍റെ ഇഞ്ചുറി ടൈം ഗോളില്‍
പൂനെ: പൂനെ എഫ്.സിയുടെ തട്ടകത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഒരു ഗോള്‍ ജയം (2-1). ഇഞ്ചുറി ടൈമിലെ മലയാളി താരം സി.കെ വിനീതിന്റെ ഗോളിലൂടെയാണ് കേരളം വിജയം കൊയ്തത്.
58-ാം മിനിറ്റില്‍ ജാക്കിചന്ദ് സിങിലൂടെ ഗോളടിച്ച് കളിയിലെ ആധിപത്യം കേരളം കൈക്കലാക്കിയെങ്കിലും, 78-ാം മിനിറ്റില്‍ പെനാല്‍റ്റി ചതിച്ചു. പൂനെയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി അവസരം എമിലിയാനോ ആല്‍ഫാരോ എളുപ്പത്തില്‍ ഗോളാക്കി മാറ്റി.
ഇതോടെ സമനിലയിലേക്കു നീങ്ങിയ കളിയില്‍ മുന്നേറ്റമുണ്ടാക്കാന്‍ ഇരുഭാഗത്തു നിന്നും ശ്രമമുണ്ടായെങ്കിലും കളി കേരളത്തോടൊപ്പമായിരുന്നു. അധികമായി അനുവദിച്ച നാലു മിനിറ്റില്‍ ഒരു മിനിറ്റ് മാത്രം ബാക്കി നില്‍ക്കേ സി.കെ വിനീതിന്റെ കാലില്‍ നിന്ന് വിജയഗോള്‍ വലയിലെത്തി.
A goal worthy enough to win any game! Well done, @ckvineeth!
— Indian Super League (@IndSuperLeague) February 2, 2018
#LetsFootball #PUNKER pic.twitter.com/Y5KRs7oFLk
കളിയിലെ വിജയത്തോടെ മൂന്നു പോയിന്റുകള്‍ കൂട്ടിച്ചേര്‍ത്ത കേരളം പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."