കേരള സഹകരണ കോണ്‍ഗ്രസ് കണ്ണൂരില്‍
തിരുവനന്തപുരം: എട്ടാമത് കേരള സഹകരണ കോണ്‍ഗ്രസ് ഈ മാസം 10 മുതല്‍ 12 വരെ കണ്ണൂരില്‍ സംഘടിപ്പിക്കുമെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 10ന് രാവിലെ കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, ദേശീയ സഹകരണ യൂനിയന്‍ ചെയര്‍മാന്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. തുടര്‍ന്നു നടക്കുന്ന ദക്ഷിണേന്ത്യന്‍ സഹകരണ മന്ത്രിമാരുടെ സമ്മേളനം ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ സഹകരണ മന്ത്രിമാര്‍ പങ്കെടുക്കും.
കേരള സഹകരണ നയത്തിന്റെ കരട് സഹകരണമന്ത്രി അവതരിപ്പിക്കും. ഇ.പി ജയരാജന്‍ എം.എല്‍.എ മോഡറേറ്ററാകും. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍, സഹകരണ മേഖലയിലെ വിദഗ്ധര്‍, മുതിര്‍ന്ന സഹകാരികള്‍ എന്നിവര്‍ പങ്കെടുക്കും. 11ന് ദേശീയ സെമിനാര്‍, സഹകരണ മേഖലയിലെ ദേശീയനേതാക്കളുടെ പ്രഭാഷണം എന്നിവ നടക്കും. 12ന് വൈകിട്ട് അഞ്ചിന് സമാപനസമ്മേളനം കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍സിങ് ഉദ്ഘാടനം ചെയ്യും.
നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, തെലുങ്കാന കൃഷിസഹകരണ മന്ത്രി പോച്ചാറാം ശ്രീനിവാസ റെഡ്ഢി എന്നിവര്‍ മുഖ്യാതിഥികളാകും. എം.പിമാരായ മുല്ലപ്പളളി രാമചന്ദ്രന്‍, പി.കെ ശ്രീമതി, പി. കരുണാകരന്‍, കെ.കെ രാഗേഷ്, റിച്ചാര്‍ഡ് ഹേ എന്നിവര്‍ സംസാരിക്കും.
സഹകരണകോണ്‍ഗ്രസിന്റെ പതാകജാഥ തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിനുമുന്നില്‍നിന്ന് ഇന്ന് രാവിലെ സഹകരണമന്ത്രി ഫഌഗ് ഓഫ് ചെയ്യും. 'വൈവിധ്യങ്ങളിലൂടെ മുന്നോട്ട് ' എന്നതാണ് ഇത്തവണത്തെ സഹകരണ കോണ്‍ഗ്രസിന്റെ മുദ്രാവാക്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."