റാഖൈന്‍ സന്ദര്‍ശനം ഇപ്പോള്‍ വേണ്ടെന്ന് രക്ഷാസമിതിയോട് മ്യാന്മര്
യാങ്കോന്‍: യു.എന്‍ രക്ഷാസമിതി അംഗങ്ങളോട് റാഖൈന്‍ പ്രദേശം ഇപ്പോള്‍ സന്ദര്‍ശിക്കേണ്ടെന്ന് മ്യാന്മര് സര്‍ക്കാര്‍. ഈ മാസം നടത്താനിരുന്ന സന്ദര്‍ശനത്തിനാണ് മ്യാന്മര് അനുമതി നിഷേധിച്ചതെന്ന് കുവൈത്തിന്റെ യു.എന്‍ അംബാസഡര്‍ മന്‍സൂര്‍ അയ്യദ് അല്‍ ഉതൈബി പറഞ്ഞു. ഇപ്പോള്‍ സന്ദര്‍ശനത്തിനുള്ള ഉചിതസമയമല്ലെന്ന കാരണമാണ് മ്യാന്മര് മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാല്‍ യു.എന്‍ സമിതിയുടെ സന്ദര്‍ശന നീക്കത്തെ മ്യാന്മര് പൂര്‍ണമായും തള്ളിയിട്ടില്ലെന്നും മന്‍സൂര്‍ പറഞ്ഞു.
കുവൈത്ത് അംബാസഡറുടെ നേതൃത്വത്തിലുള്ള യു.എന്‍ ദൗത്യസംഘത്തിന്റെ മ്യാന്മര് സന്ദര്‍ശനം ഫെബ്രുവരി മാസത്തിലായിരുന്നു തീരുമാനിച്ചിരുന്നത്. ഇതു നടക്കില്ലെന്നും രക്ഷാസമിതിയുടെ മറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ മാര്‍ച്ചിലോ ഏപ്രിലിലോ സന്ദര്ശനമുണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 25 മുതല്‍ റോഹിംഗ്യകള്‍ക്കെതിരേ മ്യാന്മര് സൈന്യത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും നേതൃത്വത്തില്‍ ആരംഭിച്ച ആക്രമണത്തെ തുടര്‍ന്ന് 6,90,000 പേര് ബംഗ്ലാദേശിലേക്കു പലായനം ചെയ്തിട്ടുണ്ട്.
റാഖൈനിലെ സൈനിക നടപടി അവസാനിപ്പിക്കണമെന്നു രക്ഷാസമിതിയുടെ 15 അംഗങ്ങളും മ്യാന്മര് സര്‍ക്കാരിനോട് നവംബറില്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."