വിവാദത്തിന്റെ കണ്ണട വച്ച് സ്പീക്കറും: കണ്ണട വാങ്ങിയതിന് ചെലവായത് 49,900 രൂപ
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് പിന്നാലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും കണ്ണടവിവാദത്തില്‍. കണ്ണട വാങ്ങിയ ഇനത്തില്‍ സ്പീക്കര്‍ 49,900 രൂപ കൈപ്പറ്റിയെന്നാണ് വിവരാവകാശ രേഖ. ലെന്സിനു മാത്രം ചെലവായത് 45,500 രൂപയാണ്. ഇതടക്കം ചികിത്സാ ഇനത്തില്‍ 4,25,594 രൂപ വാങ്ങിയെന്നും രേഖയില്‍ വ്യക്തമാക്കുന്നു.
വിവാദമാക്കുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ല: സ്പീക്കര്‍
വില കൂടിയ കണ്ണട വാങ്ങിയ സംഭവത്തില്‍ വിവാദമാക്കാന്‍ എന്താണുള്ളതെന്ന് മനസ്സിലാവുന്നില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പ്രതികരിച്ചു. താന്‍ അത്തരത്തില്‍ ആര്‍ഭാട ജീവിതം നയിക്കുന്നയാളല്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഇത്രയും വിലയുള്ള ലെന്‍സ് വാങ്ങിയതെന്നും അയ്യായിരം രൂപയില്‍ താഴെയുള്ള ഫ്രെയിം മാത്രമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."