കെഎസ്ആര്‍ടിസി പെന്‍ഷന്‍ മാര്‍ച്ച് മാസത്തോടെ കൊടുത്തു തീര്‍ക്കുമെന്ന് മന്ത്രി
കണ്ണൂര്‍: കെഎസ്ആര്‍ടിസി പെന്‍ഷന്‍ മാര്‍ച്ച് മാസത്തോടെ കൊടുത്തു തീര്‍ക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കോര്‍പറേഷനില്‍ പ്രഫഷണലുകളെ നിയമിക്കും. മൂന്നു കേന്ദ്രങ്ങളായി വിഭജിച്ച് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാര്‍ക്കു ചുമതല നല്‍കും. കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ബജറ്റില്‍ 1000 കോടി വകയിരുത്തിയിരുന്നു. ടിക്കറ്റ് നിരക്ക് ഉയര്‍ത്തണമെന്ന രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കും. ശമ്പളവും പെന്‍ഷനും ഏറ്റെടുത്ത് പ്രതിസന്ധി പരിഹരിക്കുകയല്ല ലക്ഷ്യമെന്നും സമഗ്രമായ പരിഷ്‌കാരങ്ങളിലൂടെ കെ.എസ്.ആര്‍.ടി.സിയെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."