HOME
DETAILS
MAL
കോടതി വിധി വരുന്നതോടെ തങ്ങള്‍ സന്തോഷത്തോടെ പിരിയും: ശശികല
backup
February 13 2017 | 20:02 PM
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇന്ന് സുപ്രിം കോടതി വിധി വരുന്നതോടെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്ന് താനും നിയമസഭാംഗങ്ങളും സന്തോഷത്തോടെ പിരിയുമെന്ന് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല.
റിസോര്‍ട്ടില്‍ എം.എല്‍.എമാര്‍ക്കൊപ്പം കഴിയുന്ന ശശികല ഇന്നലെ രാത്രിയോടെയാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. ഇന്ന് രാവിലെ 10.30നാണ് സുപ്രിം കോടതി ശശികലയുടെ കേസില്‍ വിധി പറയുന്നത്.
ഇന്ന് തങ്ങള്‍ സന്തോഷത്തോടെ ഇവിടെ നിന്നും പിരിയുമെന്നും എല്ലാ കാര്യങ്ങളും സമാധാനത്തോടെ പര്യവസാനിക്കുമെന്നും അവര്‍ പറഞ്ഞു. അടുത്ത നാലുവര്‍ഷത്തേക്ക് തങ്ങള്‍ക്ക് ജനങ്ങളെ അഭിമുഖികരിക്കേണ്ടതുണ്ട്.
അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും എന്നാല്‍ പാര്‍ട്ടിയെ പിളര്‍ത്താനാണ് പനീര്‍ശെല്‍വം ശ്രമിക്കുന്നതെന്നും അവര്‍ ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."