ഹുദൈബിയ്യ നഗരിയില്‍ കൊടിയുയര്‍ന്നു
മഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനമായ മദീനപാഷന് മഞ്ചേരി ഹുദൈബിയ്യ നഗരിയില്‍ കൊടി ഉയര്‍ന്നു. പഠന സെഷനുകളും ആത്മീയ സംഗമങ്ങളും നവോഥാന ചിന്തകളുമായി ഒരാഴ്ച നീളുന്ന സമ്മേളന പരിപാടികള്‍ക്ക് ഇതോടെ തുടക്കമായി.
മക്ക ഹുദൈബിയ്യയില്‍നിന്നു പുറപ്പെട്ടു മദീന സിയാറത്തിനു ശേഷം എത്തിച്ച പതാക ഇന്നലെ വൈകിട്ട് അഞ്ചോടെ സമ്മേളന നഗരിയില്‍ ഉയര്‍ത്തി. പയ്യനാട് കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാരുടെ മഖ്ബറയില്‍നിന്നു കൊടിമരജാഥയായാണ് പതാക നഗരിയിലെത്തിച്ചത്. മഞ്ചേരി കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സജ്ജീകരിച്ച ഹുദൈബിയ്യ നഗരിയില്‍ മഞ്ചേരി ജാമിഅ ഇസ്‌ലാമിയ്യ ട്രഷറര്‍ കെ.സി അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി. പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍, ശഹീര്‍ അന്‍വരി പുറങ്ങ്, എം.പി കടുങ്ങല്ലൂര്‍, സലീം എടക്കര, ഷാഹുല്‍ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഉബൈദുല്ല ഫൈസി, ജഅ്ഫര്‍ ഫൈസി, ഉമര്‍ദാരിമി പുളിയക്കോട്, ശമീര്‍ ഫൈസി ഒടമല, വി.കെ.എച്ച് റഷീദ്, ശമീര്‍ ഫൈസി പുത്തനങ്ങാടി, ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, നൗഷാദ് ചെട്ടിപ്പടി, ശമീര്‍ മേലാക്കം, ആഷിഖ് കുഴിപ്പുറം, അനീസ് ഫൈസി, ഹസന്‍ഫൈസി കരുവാരകുണ്ട്, ഉബൈദുല്ല ഫൈസി, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍ സംബന്ധിച്ചു. ബുക്ക്‌ഫെയര്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഉമറലി തങ്ങള്‍ മണ്ണാറക്കല്‍ അധ്യക്ഷനായി.
അന്‍വര്‍ മുള്ളമ്പാറ സംസാരിച്ചു. ഇന്ന് വൈകിട്ട് ഏഴിനു പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നടക്കുന്ന 'മധുരം മദീന' സെഷന്‍ ഒ.എം കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്യും. അമാനുല്ല റഹ്മാനി, എ.കെ.കെ മരക്കാര്‍ സംസാരിക്കും. നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ മഗ്‌രിബിനു മുന്‍പു റിപ്പോര്‍ട്ട് ചെയ്യണം.
16ന് നടക്കുന്ന ബുര്‍ദ-ഖവ്വാലി പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ 9846300350 എന്ന നമ്പറില്‍ 15നു മുന്‍പായി റിപ്പോര്‍ട്ട് ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."