കുമ്പളം നാടിന്റെ പുരോഗതിയ്ക്കായി പോരാടിയ ചരിത്രപുരുഷന്‍: മന്ത്രി ജി. സുധാകരന്‍
ചവറ: കുമ്പളത്തു ശങ്കുപിള്ള നാടിന്റെ പുരോഗതിയ്ക്കായി പോരാടിയ ചരിത്രപുരുഷനാണെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കുമ്പളത്തു ശങ്കുപിള്ള സ്മാരക ആധാരമെഴുത്ത് അസോസിയേഷന്‍ മന്ദിര നാമകരണവും സുവര്‍ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ പരിവര്‍ത്തനത്തിനുവേണ്ടി പ്രവര്‍ത്തിച്ച സ്വാതന്ത്ര്യ സമര സേനാനിയെ മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ആധാരമെഴുത്ത് വളരെ പുരാതനമായ ജോലിയാണ്. കേരളത്തില്‍ നൂറ്റാണ്ടുകളായി രജിസ്‌ട്രേഷനുണ്ട്. രാജവാഴ്ചകാലം മുതലേ ജനത്തിന്റെ സ്ഥാവര ജംഗമവസ്തുക്കള്‍ രേഖാപരമായ സംരക്ഷണം ഉറപ്പ് വരുത്തുകയാണ് രജിസ്‌ട്രേഷന്‍ വകുപ്പ് ചെയ്തുവരുന്നത്-അദ്ദേഹം പറഞ്ഞു. എന്‍ വിജയന്‍പിള്ള എം. എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി രാജന്‍, ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണിപിള്ള, ടി. മനോഹരന്‍, പി. ബി. രാജു, സി.പി.സുധീഷ്‌കുമാര്‍, ഇ.യൂസഫ്കുഞ്ഞ്, കോലത്ത് വേണുഗോപാല്‍, എം.ജി ഗോപിനാഥന്‍പിള്ള, എസ്. ബി ശിവപ്രസാദന്‍, ബി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."