എസ്.ബി.ഐ കേരള സര്‍ക്കിള്‍ പണിമുടക്കുന്നു
കോട്ടയം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അന്യായമായ തൊഴില്‍രീതികള്‍ക്കും സ്ഥലംമാറ്റങ്ങള്ക്കുമെതിരേ ഈമാസം ഒന്പതിനു കേരള സര്‍ക്കിള്‍ ജീവനക്കാര്‍ പണിമുടക്കുന്നു. ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷ (എ.ഐ.ബി.ഇ.എ) നാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
എസ്.ബി.ടി-എസ്.ബി.ഐ ലയനത്തിനു ശേഷം ജീവനക്കാരെ ക്രമരഹിതമായും ദ്രോഹപരമായും സ്ഥലംമാറ്റുകയാണെന്ന് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇത് ഇടപാടുകാര്‍ക്കും ബുദ്ധിമുട്ടാക്കുന്നു. തികച്ചും പക്ഷപാതപരമായാണ് മാനേജ്മെന്റ് സ്ഥലംമാറ്റം നടത്തുന്നത്.
ഇതിന്റെ മറവില്‍ അംഗീകൃത യൂനിയനില്‍ ആളെ ചേര്‍ക്കുന്ന ജോലിയാണ് മാനേജ്മെന്റിലെ ചില ഉന്നത അധികാരികള്‍ ചെയ്യുന്നത്. ട്രേഡ് യൂനിയന്‍ അവകാശങ്ങള്‍ മാനിക്കുക, കസ്റ്റമര്‍ സൗഹൃദസേവനങ്ങള്‍ ഉറപ്പാക്കുക, അന്യായമായ സര്‍വിസ് ചാര്‍ജുകള്‍ പിന്‍വലിക്കുക, സേവിങ്സ് ബാങ്ക് പലിശനിരക്ക് കുറച്ച നടപടി തിരുത്തുക, മിനിമം ബാലന്‍സില്ലാത്തതിന്റെ പേരില്‍ ഈടാക്കുന്ന പിഴ സമ്പ്രദായം നിര്‍ത്തലാക്കുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."