അധ്യാപക ലെവി: വിശദ പഠനത്തിന് നാലംഗ സമിതി
റിയാദ്: സഊദിയിലെ ഇന്ത്യന്‍ എംബസി സ്കൂള്‍ അധ്യാപകരില്‍ ആശ്രിത വിസകളില്‍ കഴിയുന്നവര്‍ 9,500 റിയാല്‍ അടക്കണമെന്ന തീരുമാനത്തില്‍ പഠനം നടത്താന്‍ നാലംഗ സമിതിയെ നിയമിച്ചു. അംബാസഡര്‍ അഹ്മദ് ജാവേദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണു നാലംഗ സമിതിയെ നിയമിച്ചത്.
ഓരോ സ്കൂളിലും ലെവി അടക്കേണ്ടണ്ട അധ്യാപകരുടെ എണ്ണം, അധിക സാമ്പത്തിക ബാധ്യത, മറ്റു പരിഹാര മാര്‍ഗങ്ങള്‍ തുടങ്ങിയവ പഠിക്കാനാണു നിര്‍ദേശം. രണ്ടണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് തയാറാക്കുകയും ശേഷം യോഗം ചേര്‍ന്നു തീരുമാനമെടുക്കുകയും ചെയ്യാനാണ് ഇന്നലെ ധാരണയായിരിക്കുന്നത്.
അജീര്‍ വഴിയുള്ള നിയമനം ഒഴിവാക്കി എംബസി സ്കൂളുകളില്‍ നേരിട്ട് അധ്യാപകരെ നിയമിക്കുക, അല്ലെങ്കില്‍ ആശ്രിത വിസകളിലുള്ള അധ്യാപകരുടെ ചെലവ് സ്കൂളുകള്‍ വഹിച്ച് അധ്യാപകരെ നിലനിര്‍ത്തുക എന്നിങ്ങനെ രണ്ടു മാര്‍ഗങ്ങളാണു പ്രധാനമായും ഇന്നലെ യോഗം ചര്‍ച്ച ചെയ്തത്.
ആശ്രിതവിസയിലെത്തി അജീര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് വര്‍ക്ക് പെര്‍മിറ്റ് നേടിയവര്‍ വാര്‍ഷിക ലെവിയായി 9,500 റിയാല്‍ അടക്കണമെന്നാണ് സഊദി മന്ത്രാലയത്തിന്റെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."